Header 1 vadesheri (working)

എസ് വൈ എസിന്റെ ആടും കൂടും പദ്ധതി ഉത്ഘാടനം ചെയ്തു

Above Post Pazhidam (working)

തൃപ്രയാർ : കോവിഡ് പ്രതിസന്ധി മൂലം പ്രയാസപ്പെടുന്നവർക്ക് ഉപ ജീവനത്തിനായി ചെറു സംരംഭങ്ങൾ തുടങ്ങാൻ സഹായ ഹസ്തവുമായി പെരിങ്ങോട്ടുകരയിലെ എസ് വൈ എസ് സാന്ത്വനം , നൂറു കുടുംബങ്ങളെ ഉൾ പ്പെടുത്തിയുള്ള ആടും കൂടും പദ്ധതി അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് സി. കെ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു..
പെരിങ്ങോട്ടുകര കെയർ എജ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പി. ബി അബ്ദുള്ളക്കുട്ടി ഹാജി അധ്യക്ഷത വഹിച ചടങ്ങിൽ എസ് വൈ എസ് തൃപ്രയാർ സോൺ പ്രസിഡന്റ് നിസാർ സഖാഫി ആമുഖ പ്രഭാഷണം നടത്തി..

First Paragraph Rugmini Regency (working)

ഐ സി എഫ് ഒമാൻ സെക്രട്ടറി ശാഹുൽ ഹമീദ്, സാന്ത്വനം ഭാരവാഹികളായ ഹനീഫ മൂലം കണ്ണംപറമ്പിൽ, ഹനീഫ പൂവ്വാം പറമ്പിൽ, അബ്ദുല്ല സഖാഫി എന്നിവർ സംസാരിച്ചു..

സാന്ത്വനം കോ ഓർഡിനേറ്റർ ബഷീർ യു എം സ്വാഗതവും, ഷഹീർ പെരിങ്ങോട്ടുകര നന്ദിയും പറഞ്ഞു..

Second Paragraph  Amabdi Hadicrafts (working)