Header 1 vadesheri (working)

അംഗപരിമിതർക്ക് സ്നേഹത്തണലൊ രുക്കി എസ് വൈ എസ്

Above Post Pazhidam (working)

തൃശൂർ : അംഗപരിമിതർക്കും ഭിന്നശേഷിക്കാർക്കും സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ ഗ്രാമങ്ങളിലെ സന്നദ്ധപ്രവർത്തകർ തയ്യാറാകണമെന്ന് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം വി എസ് പ്രിൻസ് അഭിപ്രായപ്പെട്ടു എസ് വൈ എസ് തൃശ്ശൂർ സോൺ കമ്മറ്റി വരന്തരപ്പിള്ളി മീനാ അക്കാദമിയിൽ ഭിന്നശേഷിക്കാർക്കായി സംഘടിപ്പിച്ച സ്നേഹത്തണൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം തൃശ്ശൂർ സോൺ പരിധിയിലെ അനേകം അംഗപരിമിതർ പരിപാടിയിൽ സംബന്ധിച്ചു

First Paragraph Rugmini Regency (working)

ഭിന്നശേഷിക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുള്ള
UDID തിരിച്ചയറിയൽ കാർഡിന് അപേക്ഷിക്കാനുള്ള സഹായങ്ങൾ സംഘടനയ്ക്ക് കീഴിൽ ചെയ്തു നൽകുമെന്ന് സോൺ കമ്മിറ്റി അറിയിച്ചു ജില്ലയിൽ 9 സ്ഥലങ്ങളിലായി നടക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനമാണ് തൃശ്ശൂർ സോൺ വരന്തരപ്പിള്ളിയിൽ വച്ച് നടന്നത് സോൺ പ്രസിഡന്റ് ജലാലുദ്ദീൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു എസ് വൈ എസ് തൃശ്ശൂർ ജില്ലാ പി ആർ സെക്രട്ടറി ബഷീർ അഷ്റഫി, സെക്രട്ടറി ഷെരീഫ് പാലപ്പിള്ളി, സോൺ ഭാരവാഹികളായ അഷറഫ് സഅദി,നാസർ സഖാഫി, ഷാനവാസ് മുല്ലക്കര ,ഷജീർ പാടുക്കാട്, അമീർ വെള്ളിക്കുളങ്ങര എന്നിവർ സംബന്ധിച്ചു. സോൺ സാമൂഹികം സെക്രട്ടറി ബഷീർ മണ്ണുത്തി സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി അഷറഫ് റിസ്‌വി നന്ദിയും പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)