header 4

പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം, പോലീസ് കേസെടുത്തു.

ആലപ്പുഴ : ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. 153 എ വകുപ്പ് പ്രകാരം മത സ്പർദ്ദ വളർത്തുന്നതിനുള്ള കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കും എതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തതിരിക്കുന്നത്. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനത്തിനിടെ ഒരാളുടെ തോളത്തിരുന്ന് ചെറിയ കുട്ടി പ്രകോപനപരമായി മുദ്രവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവിധ മത വിഭാഗങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലായിരുന്നു മുദ്രാവാക്യം. ഹിന്ദുക്കള്‍ അരിയും മലരും, ക്രിസ്ത്യാനികള്‍ കുന്തിരിക്കവും കരുതിക്കോ, കാലൻ വരുന്നുണ്ട് അല്ലെങ്കില്‍ മര്യാദയ്ക്ക് ജീവിച്ചോ’ എന്നാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം ഉയര്‍ത്തിയത്.

Astrologer

അന്യമത വിദ്വേഷം കുട്ടികളില്‍ കുത്തിവെക്കുന്ന തരത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയമെന്നും കൊച്ചുകുട്ടിയെക്കൊണ്ട് ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത് കുറ്റകരമാണെന്നും പലരും വിമര്‍ശിച്ചിരുന്നു. .
നേരത്തെ സംഭവത്തില്‍ പ്രതിഷേധിച്ച് ആന്റി ടെററിസം സൈബര്‍ വിങ് പ്രവര്‍ത്തക ജിജി നിക്‌സണ്‍ രംദത്ത് വന്നിരുന്നു. വര്‍ഗീയ വിദ്വേഷമുള്ള മുദ്രാവാക്യം വിളിച്ച കുട്ടിക്കെതിരെയും, അവന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസ് കൊടുക്കണമെന്നാണ് ജിജിയുടെ വാദം. കുട്ടിയെ അറസ്റ്റ് ചെയ്യാതെ താന്‍ കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങില്ല എന്നും ജിജി പറഞ്ഞിരുന്നു. ഇവര്‍ക്ക് പുറമെ നിരവധി ബിജെപി നേതാക്കളും ക്രിസ്ത്യന്‍ സഭയിലെ അംഗങ്ങളും കുട്ടിയുടെ മുദ്രാവാക്യത്തെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്.

തോളത്തിരുത്തി മുദ്രാവാക്യം വിളിപ്പിച്ചയാള്‍ കുട്ടിക്ക് ഇത് ഇന്ത്യയാണെന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണമെന്നാണ് ബിജെപി പ്രവര്‍ത്തകനായ സന്ദീപ് വാര്യര്‍ പറഞ്ഞത്. അതേസമയം അറേബ്യായുടെ മണ്ണില്‍നിന്ന് മുസ്ലീമല്ലാത്ത യഹൂദരെയും ക്രിസ്ത്യാനികളെയും പുറത്താക്കും എന്ന ഏഴാം നൂറ്റാണ്ടിലെ പ്രവാചക ശബ്ദത്തിന്റെ പ്രതിധ്വനിയാണ് കുട്ടിയില്‍ മുഴങ്ങി കേള്‍ക്കുന്നതെന്ന് കെസിബിസി മുന്‍ ഡപ്യൂട്ടി സെക്രട്ടറി ഫാ.വര്‍ഗീസ് വള്ളിക്കാട്ട് പ്രതികരിച്ചു. ഇത് കേവലം വാക്കുകള്‍ കൂട്ടിച്ചൊല്ലാന്‍ വയ്യാത്ത കുട്ടികളുടെ നിഷ്‌കളങ്കതയില്‍നിന്ന് ഉയര്‍ന്നു വരുന്ന ഒരു ദീര്‍ഘ ദര്‍ശനമല്ല. തികച്ചും സര്‍വ്വാധിപത്യ സ്വഭാവമുള്ള, ഫാസിസ്റ്റു സ്വരമാണ് അതില്‍ മുഴങ്ങി കേള്‍ക്കുന്നത്. ഇതിനു കുടപിടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം, രാജ്യത്തിന്റെ ആരോഗ്യകരമായ ഭാവിക്കു സഹായകരമാണോ എന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..സംഭവത്തിൽ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് കേസെടുത്തത്.