Header 1 = sarovaram
Above Pot

കേരള വ്യാപാരി-വ്യവസായി ഏകോപന സമിതിക്ക് ഗുരുവായൂരിൽ യൂണിറ്റ്.

ഗുരുവായൂര്‍ : കേരളത്തില്‍ 40-വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി, ഗുരുവായൂരില്‍ പുതിയ യൂണിറ്റിന് തുടക്കം കുറിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂരില്‍, വ്യാപാര-വ്യവസായ മേഖലയുടെ വിപുലമായ സാധ്യതകളും, വളര്‍ച്ചയും ശക്തിപ്പെട്ടുകൊണ്ടിരിയ്ക്കുന്ന സാഹചര്യത്തില്‍ ജില്ലയിൽ നാല്‍പ്പതിനായിരത്തിലധികം അംഗസംഖ്യയുള്ള വ്യാപാരി-വ്യവസായി ഏകോപന സമിതിയുടെ പുതിയ ഈ കാല്‍വെയ്പ്പ്, വരുന്ന മാസം ഗുരുവായൂരില്‍ ഒരു മഹാസംഭവമാക്കുമെന്നും ഭാരവാഹികള്‍ അവകാശപ്പെട്ടു.

Astrologer

ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ ചേര്‍ന്ന യൂണിറ്റ് രൂപീകരണ യോഗം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും, തൃശ്ശൂര്‍ ജില്ല പ്രസിഡണ്ടുമായ കെ.വി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ കേരള വ്യാപാരി-വ്യവസായി ഏകോപന സമിതി തൃശ്ശൂര്‍ ജില്ല സെക്രട്ടറിയും, ഗുരുവായൂര്‍ നിയോജകമണ്ഡലം ചെയര്‍മാനുമായ ലൂക്കോസ് തലക്കോട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ ജില്ല ജനറല്‍ സെക്രട്ടറി എന്‍.ആര്‍. വിനോദ്കുമാര്‍ മുഖ്യാതിഥിയായി. അംഗങ്ങള്‍ക്ക് ജില്ല കമ്മറ്റിയുടെ അംഗത്വ സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തി. യോഗത്തില്‍ 100-അംഗങ്ങളെ ഉള്‍പ്പെടുത്തി പ്രഥമ സംഘടനയ്ക്ക് രൂപം കൊടുത്തു.

യോഗത്തില്‍ ജി.കെ. പ്രകാശനെ രക്ഷാധികാരിയാക്കി 21-അംഗ ഭരണസമിതി നിലവില്‍വന്നു. 21-അംഗ ഭരണസമിതിയില്‍ നിന്ന് പി.ഐ. ആന്റോ (പ്രസിഡണ്ട്), പുതൂര്‍ രമേഷ്‌കുമാര്‍ (ജന: സെക്രട്ടറി), മധുസൂധനന്‍ കേനാടത്ത് (ട്രഷറര്‍), സി.ടി. ഡെന്നീസ്, എ.വി. ജയരാജന്‍, പി.സി. സന്തോഷ്‌കുമാര്‍ (വൈസ് പ്രസിഡണ്ടുമാര്‍) എന്‍. രാജന്‍, ടി.കെ. ജെയ്ക്കബ്ബ്, ഇ. കൃഷ്ണദാസ് (ജോ: സെക്രട്ടറിമാര്‍) എന്നിവരെ തിരഞ്ഞെടുത്തു.
അംഗത്വത്തിലേയ്ക്ക് ഗുരുവായൂരിലെ മുഴുവന്‍ വ്യാപാരി-വ്യവസായികളേയും ഉള്‍പ്പെടുത്തി വിപുലമായി ആഘോഷപൂര്‍വ്വം ജൂണ്‍മാസത്തില്‍ സംസ്ഥാന-ജില്ല ഭാരവാഹികള്‍ പങ്കെടുക്കുന്ന ഗുരുവായൂര്‍ യൂണിറ്റിന്റെ ഉദ്ഘാടനം നടത്തുമെന്നും വ്യാപാരി-വ്യവസായി ഏകോപന സമിതി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Vadasheri Footer