Madhavam header
Above Pot

എസ്.വൈ.എസ്. പ്ലാറ്റിയൂണ്‍ അസംബ്ലി ശനിയാഴ്ച ചാവക്കാട്.

ചാവക്കാട്: ‘ഉത്തരവാദിത്തം; മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം’ പ്രമേയത്തില്‍ സുന്നി യുവജന സംഘം(എസ്.വൈ.എസ്.) പ്ലാറ്റിനം വര്‍ഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്ലാറ്റിയൂണ്‍ അസംബ്ലി ശനിയാഴ്ച ചാവക്കാട് നടക്കുമെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ അസീസ് നിസാമി വരവൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി.യു. ഷമീര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എസ്.വൈ.എസിന്റെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായി രൂപവത്്കരിച്ചിട്ടുള്ള സന്നദ്ധ സംഘമാണ് പ്ലാറ്റിയൂണ്‍.

Astrologer

സാന്ത്വന, സേവന, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകം പരിശീലനം ലഭിച്ച ഈ സംഘത്തില്‍ ജില്ലയില്‍ 1,100 അംഗങ്ങളാണ് ഉള്ളത്. അവരുടെ സമര്‍പ്പണവും പ്ലാറ്റിയൂണ്‍ പരേഡും പൊതുസമ്മേളനവുമാണ് പ്ലാറ്റിയൂണ്‍ അസംബ്ലിയില്‍ ഉണ്ടാകുക. വൈകീട്ട് 4.30-ന് മുതുവട്ടൂര്‍ സെന്ററില്‍ നിന്ന് ആരംഭിക്കുന്ന റാലിയോടെയാണ് പ്ലാറ്റിയൂണ്‍ അസംബ്ലിക്ക് തുടക്കമാകുക. ചാവക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് റാലി സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ഉദ്ഘാടനം ചെയ്യും.

എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി എം. മുഹമ്മദ് സ്വാദിഖ്, സി.എന്‍. ജഅഫര്‍, സി.കെ.എം. ഫാറൂഖ് എന്നിവര്‍ പ്രഭാഷണം നടത്തും. രാജ്യം നേരിടുന്ന തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ ജനകീയ പ്രശ്‌നങ്ങള്‍, വിദ്വേഷ രാഷ്ട്രീയം, വര്‍ഗീയത പോലെയുള്ള സാമൂഹിക പ്രശ്‌നങ്ങള്‍, ജനാധിപത്യം, മതനിരപേക്ഷത, ബഹുസ്വരത തുടങ്ങിയ ഭരണഘടന മൂല്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെല്ലാം പ്ലാറ്റിയൂണ്‍ അസംബ്ലി ചര്‍ച്ച ചെയ്യും.

ഡിസംബര്‍ 27, 28, 29 തിയ്യതികളിലായി തൃശ്ശൂരില്‍ നടക്കുന്ന കേരള യുവജന സമ്മേളനത്തോടെ പ്ലാറ്റിനം വര്‍ഷാചരണത്തിന് സമാപനം കുറിക്കും. ഭാരവാഹികളായ കെ.ബി. ബഷീര്‍, ഹുസൈന്‍ ഹാജി പെരിങ്ങാട്, മുഈനുദ്ദീന്‍ പണ്ടാറക്കാട്, നിഷാര്‍ മേച്ചേരിപ്പടി എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

Vadasheri Footer