സ്വാതി സംഗീത പുരസ്‌കാരം ടി വി ഗോപാലകൃഷ്ണന് സമ്മാനിച്ചു

">

തൃശൂർ : സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പിന്റെ ഈ വർഷത്തെ സ്വാതി സംഗീത പുരസ്‌കാരം കർണാടക- ഹിന്ദുസ്ഥാനി സംഗീതജ്ഞനും മൃദംഗ വിദ്വാനുമായ ടി വി ഗോപാലകൃഷ്ണന് സാംസ്‌കാരിക വകുപ്പ് മന്ത്രി ഏ.കെ ബാലൻ സമ്മാനിച്ചു. കരകൗശല മേഖലയിലുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ 3 കോടി രൂപ നൽകുമെന്ന് മന്ത്രി പുരസ്‌കാര ദാന ചടങ്ങിൽ പറഞ്ഞു.

ഗ്രാമങ്ങളിൽ കലയെ വളർത്താൻ നാട്ടരങ്ങ് കലാപരിപാടികൾക്കായി 10 ലക്ഷം രൂപയും വിവിധ കലാകാരന്മാരെ കണ്ടെത്തി 15000 രൂപയുടെ സഹായധനവും അനുവദിക്കും. സംഗീതത്തിന്റെ എല്ലാ മേഖലയിലും മികവു തെളിയിച്ച ടി വി ഗോപാലകൃഷ്ണൻ ഏതു തലമുറയിലേയും കലാകാരന്മാർക്ക് മികച്ച അനുഭവ പാഠമാണെന്നും സ്വാതി തിരുനാളിനെ പോലെയുള്ള മികച്ച ഭരണാധികാരികളെ അനുകരിക്കുകയാണ് പുതിയ തലമുറയിലെ ഭരണാധികാരികളും കലാകാരന്മാരും ചെയ്യേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

new consultancy

കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് സ്മാരക തിയറ്ററിൽ നടന്ന ചടങ്ങിൽ സംഗീത നാടക അക്കാദമി ചെയർ പേഴ്‌സൺ കെ പി എ സി ലളിത അധ്യക്ഷത വഹിച്ചു. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖൻ മുഖ്യാതിഥിയായി. സംഗീത നാടക അക്കാദമി വൈസ് പ്രസിഡണ്ട് സേവ്യർ പുൽപ്പാട്ട് പ്രശംസാപത്രം വായിച്ചു. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനൻ, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്യം ചന്ദ്രൻ, സംഗീത നാടക അക്കാദമി സെക്രട്ടറി എൻ. രാധാകൃഷ്ണൻ നായർ, രാജശ്രീ വാര്യർ എന്നിവർ സംസാരിച്ചു. ടി.വി ഗോപാലകൃഷ്ണൻ മറുപടി പ്രസംഗം നടത്തി.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors