Header Saravan Bhavan

ഗുരുവായൂരിൽ വസ്ത്രം മാറുന്നിടത്ത് ഒളികാമറ , കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ബഹളം

Above article- 1

ഗുരുവായൂര്‍ : ടൗണ്ഹായളില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ കാമറ സ്ഥാപിച്ച സംഭവത്തെ ചൊല്ലി കൗണ്സിാല്‍ യോഗത്തില്‍ വീണ്ടും പ്രതിപക്ഷബഹളം. കാമറ സ്ഥാപിച്ചവര്ക്കെരതിരെ നടപടിയാവശ്യപ്പെട്ട് ഹെല്ത്ത് സൂപ്പര്വൈയസറെ ഉപരോധിച്ച കൗണ്സി്െലര്മാവര്ക്കെ തിരെ പോലീസ് കേസെടുത്തതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയര്പേ‍ഴ്സന്‍ രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. യോഗം ആരംഭിച്ചയുടന്‍ പ്രതിപക്ഷ നേതാവ് എ.പി.ബാബുവാണ് കാമറ വിവാദം കുത്തിപൊക്കിയത്. വനിത ജീവനക്കാരികള്‍ പരാതി ഉന്നയിച്ച സാഹചര്യത്തില്‍ കാമറ മാറ്റി ഡമ്മിയാണ് പോലീസിന് കൈമാറിയത്. ആരോപണ വിധേയനയായ ജീവനക്കാരനെ സംരക്ഷിക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്നും ബാബു ആരോപിച്ചു.

എന്നാല്‍ കാമറ കണ്ടെത്തിയ സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവിന്റെ സാന്നിദ്യത്തിലാണ് പരിശോധന നടത്തിയതെന്നും ഡമ്മിയാണെന്ന കാര്യം അദ്ദേഹം സ്ഥിരീകരിച്ചതാണെന്നും ചെയര്പേഴ്സന്‍ വി.എസ്.രേവതി പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവ് ഇക്കാര്യം നിഷേധിച്ചു. കഴിഞ്ഞ കൗണ്സിരല്‍ യോഗം കാമറ വിവാദത്തെ തുടര്ന്ന് അലങ്കോലമായിരുന്നു. ഈ വിഷയം വീണ്ടും കൗണ്സി ലില്‍ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് ഭരണപക്ഷ കൗണ്സിവലര്മാ ര്‍ പറഞ്ഞു. ഇതിനിടയിൽ ഒളിവിൽ വക്കുന്ന കാമറയ്ക്കാണ് ഒളി കാമറ എന്ന് പറയുകയെന്നും ഇവിടെ ഒളിവിൽ അല്ല കാമറ വെച്ചതെന്ന വിചിത്ര വാദം ഭരണ പക്ഷത്തെ സ്വരാജ് ഉന്നയിച്ചു .ഉത്തരം എഴുതാത്ത പേപ്പറിനെ ഉത്തരപേപ്പർ എന്ന് വിളിക്കാൻ കഴിയില്ല എന്ന വിജയരാഘവന്റെ യുക്തിയാണ് സ്വരാജ് പിന്തുടർന്നത്

Astrologer

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തിയിട്ട് നഗരസഭക്ക് ഒന്നും ആവശ്യപ്പെടാനുണ്ടായിരുന്നില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. വികസന പ്രവര്ത്തടനങ്ങള്ക്കാ യി നിവേദനം നല്കാറന്‍ കഴിയാതിരുന്നത് തികഞ്ഞ ഭരണ പരാജയമാണെന്നും ചെയര്പേ ഴ്സന്‍ സ്ഥാനം മുൾകിരീടമാണെങ്കിൽ അത് ഊരിവെക്കാൻ തയ്യാറാകണമെന്ന് എ ടി ഹംസ ആവശ്യപ്പെട്ടു .അന്ധ മായ രാഷ്ട്രീയ വിരോധം മൂലമാണോ ഗുരുവായൂരിന്റെ സമഗ്ര വികസനം ചൂണ്ടി കാട്ടി പ്രധാനമന്ത്രിക്ക് നിവേദനം നൽകാതിരുന്നത് എന്ന് അദ്ദേഹം ചോദിച്ചു . പ്രധാന മന്ത്രിയുടെ സന്ദര്ശമനം കണക്കിലെടുത്ത് റോഡ് ടാറിഗ് നടത്തിയതുമായി ബന്ധപ്പെട്ട അജന്ഡിയിലാണ് പ്രതിപക്ഷം കയറി പിടിച്ചത്. പ്രധാനമന്ത്രി വന്ന് പോയി മാസങ്ങള്‍ കഴിഞ്ഞ സമയത്തുള്ള ആരോപണം തികച്ചും രാഷ്ടീയ പ്രേരിതമാണെന്ന് ഭരണപക്ഷം ചൂണ്ടികാട്ടി.

വാര്ഡു്കള്‍ തോറും 25000രൂപ നിരക്കില്‍ ശുചീകരണം നടത്തിയ തൊഴിലുറപ്പ് തൊഴിലാളികള്ക്ക്പ മൂന്ന് മാസമായി വേതനം ലഭിക്കുന്നില്ലെന്ന് പ്രതിപക്ഷം പരാതിപ്പെട്ടു. വേതനം നല്കാംനാവശ്യമായ തുക ഓണ്ലൈനന്‍ ഫണ്ടില്‍ നിന്ന് ലഭ്യമാക്കണമെന്നും കൗണ്സി ലര്മാ്ര്‍ ആവശ്യപ്പെട്ടു. വേതനം എത്രയും പെട്ടെന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ചെയര്പേേഴ്സന്‍ അറിയിച്ചു. കുടിവെള്ള പദ്ധതിക്കായി വെട്ടിപൊളിച്ച തൈക്കാട് പള്ളി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് വാര്ഡ്പ കൗണ്സി ലര്‍ റഷീദ് കുന്നിക്കല്‍ ആവശ്യപ്പെട്ടു. ഫ്രണ്ട് ഓഫീസിന്റെ നവീകരണം പൂര്ത്തിയാക്കാതെ നഗരസഭ ഇരുട്ടില്‍ തപ്പുകയാണെന്ന് പ്രതിപക്ഷ കൗണ്സിമലര്‍ ആന്റോ തോമസ് ആരോപിച്ചു.

new consultancy

നഗരസഭയുടെ ഓണസമ്മാനമായി സെപ്റ്റംബര്‍ മാസത്തോടെ ഫ്രണ്ട് ഓഫീസിന്റേയും വിവാഹ രജിസ്ട്രേഷന്‍ കേന്ദ്രത്തിന്റേയും ഉദ്ഘാടനം നടക്കുമെന്ന് വൈസ്ചെയര്മാ‍ന്‍ കെ.പി.വിനോദ് അറിയിച്ചു. ആയ്യൂർ വേദ ആശുപത്രിയുടെയും ചാവക്കാട് ഗവണ്മെരന്റ് ഹയര്സെിക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന്റെയും ശോച്യാവസ്ഥ ഉടന്‍ പരിഹരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. യോഗത്തില്‍ ചെയര്പേതഴ്സന്‍ വി.എസ്.രേവതി അധ്യക്ഷത വഹിച്ചു. കെ വി വിവിധ് ,ജോയ് ചെറിയാൻ , ടി കെ വിനോദ് കുമാർ ,ലത പ്രേമൻ , പ്രിയ രാജേന്ദ്രൻ ,ശൈലജ ദേവൻ സുരേഷ് വാരിയർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു

buy and sell new

Vadasheri Footer