Post Header (woking) vadesheri

സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരമാണ് കല: അശോകൻ ചെരുവിൽ

Above Post Pazhidam (working)

തൃശൂർ: മത- രാഷ്ട്രീയ ഭീകരവാദം ലോകത്തിന്റെ സ്വാതന്ത്ര്യം തടസ്സപ്പെടുത്തി എന്നും സ്വാതന്ത്ര്യത്തിന്റെ ആവിഷ്കാരമാണ് കലയെന്നും പ്രശസ്ത സാഹിത്യകാരൻ അശോകൻ ചെരുവിൽ. ആവിഷ്കാര സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്ന ജനതയെ അടിച്ചമർത്താൻ ഒരു ഭീകര ശക്തികൾക്കും കഴിയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്എസ്എഫ് ഇരുപത്തിയെട്ടാമത് ജില്ലാ സാഹിത്യോത്സവ് ഉദ്ഘാടന സംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ambiswami restaurant

കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് സയ്യിദ് ഫസൽ തങ്ങൾ വാടാനപ്പള്ളി ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് ജില്ലാ സെക്രട്ടറി മുഹമ്മദ് മുനീർ ഖാദിരി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതി അംഗം നസ്റുദ്ധീൻ ആലപ്പുഴ.കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി പി. യു അലി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം എം ഇബ്രാഹിം എരുമപ്പെട്ടി എന്നിവർ സംസാരിച്ചു. താഹിർ ചേറ്റുവ സ്വാഗതവും മൻസൂർ അക്തർ നന്ദിയും പറഞ്ഞു.

Second Paragraph  Rugmini (working)