Header 1 = sarovaram
Above Pot

സ്വർണക്കടത്ത്: പ്രതികൾക്കെതിരെ ഗുരുതര ആരോപണവുമായി എന്‍.ഐ.എ

Astrologer

കൊച്ചി: നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തുന്നതിനു മുന്‍പു തന്നെ പ്രതികള്‍ സംഘടിച്ചു ദേശവിരുദ്ധ സ്വഭാവമുള്ള കൂട്ടായ്മയ്ക്കു രൂപം നല്‍കിയതായി ദേശീയ അന്വേഷണ ഏജന്‍സി.
എന്നാല്‍ സ്വര്‍ണക്കടത്ത് റാക്കറ്റിലെ സൂത്രധാരനെന്ന് കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വിശേഷിപ്പിച്ച എം.ശിവശങ്കറിനെ കുറിച്ച്‌ കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. ഈ കേസുകളില്‍ കഴിഞ്ഞ മൂന്നു മാസമായി ശിവശങ്കര്‍ ജയിലില്‍ കഴിയുകയാണ്.


രാജ്യത്ത് പ്രതികളുടെ രഹസ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിക്കാനാണ് യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ വിലാസത്തിലുള്ള നയതന്ത്ര പാഴ്‌സലിന്റെ മറവില്‍ സ്വര്‍ണം കടത്താന്‍ പദ്ധതിയിട്ടതെന്നാണ് മറ്റൊരു കണ്ടെത്തല്‍. രാജ്യത്തിന്റെ ആഭ്യന്തര -സാമ്ബത്തിക സുരക്ഷ തകര്‍ക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം തകര്‍ക്കാനും പ്രതികള്‍ ലക്ഷ്യമിട്ടു. 167 കിലോ സ്വര്‍ണമാണ് 2019 നവംബര്‍ മുതല്‍ 2020 ജൂലൈ വരെ ഇന്ത്യയിലേക്ക് കടത്തിയത്.

സ്വര്‍ണക്കള്ളക്കടത്ത് രാജ്യത്തിന്റെ സാമ്ബത്തിക സുരക്ഷയെ തകര്‍ക്കും. യു.എ.പി.എ നിയമത്തിലെ ഭേദഗതി പ്രകാരം സാമ്ബത്തിക സുരക്ഷയെ ബാധിക്കുന്ന ഏതു നടപടിയും ഭീകരപ്രവര്‍ത്തനത്തിന്റെ പരിധിയില്‍ വരും. അതുകൊണ്ടുതന്നെ പ്രതികള്‍ ചെയ്തത് ഭീകരപ്രവര്‍ത്തനമെന്നാണ് കുറ്റപത്രത്തിലെ വാദം.

ഇതിനായി കോണ്‍സുലേറ്റില്‍ ജോലിയുള്ള സ്വപ്ന സുരേഷ്, പി.എസ് സരിത്ത് എന്നിവരെ പാട്ടിലാക്കാന്‍ കേസിലെ പ്രതി കെ.ടി.റമീസിനെ നിയോഗിച്ചതും ദേശവിരുദ്ധ സ്വഭാവമുള്ള സംഘമാണ്. ദുബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ച സംഘത്തിലേക്കു സ്വര്‍ണക്കടത്തിന്റെ മറവില്‍ കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്തതായും എന്‍.ഐ.എ കണ്ടെത്തി.

അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഇതേക്കുറിച്ചുള്ള സൂചനകളുണ്ടെങ്കിലും സ്വര്‍ണക്കടത്തിലെ ഭീകരബന്ധം കൂടുതല്‍ വെളിവാക്കുന്ന അനുബന്ധ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും.സ്വപ്നയും സരിത്തും ഉള്‍പ്പെടെ 20 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. വിദേശത്തുനിന്നടക്കം ഒമ്ബത് പ്രതികളെ പിടികിട്ടാനുണ്ട്. അനുബന്ധ കുറ്റപത്രത്തില്‍ കൂടുതല്‍ പ്രതികളുണ്ടാകും

Vadasheri Footer