Header 1 = sarovaram
Above Pot

ഭർത്താവ് തീകൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി

Astrologer

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. മാള വടമ പാണ്ഡ്യാലക്കല്‍ അനൂപിന്റെ ഭാര്യ സൗമ്യ(30)യാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ട് മരിച്ചത്.

സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് വടമ പാണ്ട്യാലക്കല്‍ അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വീടിന് പുറത്ത് വസ്ത്രങ്ങള്‍ അലക്കുന്നതിനിടയില്‍ മണ്ണെണ്ണ ശരീരത്തിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിന് ശേഷം മാളയിലെത്തി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അനൂപിനെ പൊലീസ് പിടികൂടി

Vadasheri Footer