Header 1 vadesheri (working)

സുരേഷ് വാരിയർ അനുസ്മരണവും പുരസ്കാരദാനവും തിങ്കളാഴ്‌ച വൈകീട്ട് അഞ്ചിന്

Above Post Pazhidam (working)

ഗുരുവായൂർ : നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനും മാധ്യമ പ്രവർത്തകനുമായിരുന്ന സുരേഷ് വാരിയരുടെ അനുസ്മരണം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ഗുരുവായൂർ നഗരസഭ ടൗൺഹാൾ വളപ്പിലെ സെക്കുലർ ഹാളിൽ നടക്കും. ഗുരുവായൂർ പ്രസ് ഫോറം സംഘടിപ്പിക്കുന്ന അനുസ്മരണം മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനതല പ്രാദേശിക മാധ്യമ പുരസ്‌കാരം മാതൃഭൂമി ബേപ്പൂര്‍ ലേഖകന്‍ ഡോ. എം.പി. പത്മനാഭനും, ടി.സി.വി തൃശൂര്‍ റിപ്പോര്‍ട്ടര്‍ സി.പി. അഗസ്റ്റിനും മന്ത്രി സമ്മാനിക്കും .

First Paragraph Rugmini Regency (working)

എൻ.കെ. അക്ബർ എം.എൽ.എ അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷൻ എം. കൃഷ്ണദാസ് അനുസ്മരണ പ്രഭാഷണം നടത്തും. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ മുഖ്യാതിഥിയാകും. മുൻ നഗരസഭ ചെയർപേഴ്സൺ പ്രൊഫ.പി.കെ.ശാന്തകുമാരി, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, നഗരസഭ കൗൺസിലർമാരായ കെ.പി.ഉദയൻ, ശോഭ ഹരിനാരായണൻ , മലബാർ ദേവസ്വം മലപ്പുറം ഏരിയ കമ്മിറ്റി അംഗം ആർ.ജയകുമാർ തുടങ്ങിയവർ സംസാരിക്കും

Second Paragraph  Amabdi Hadicrafts (working)