Header 1 = sarovaram
Above Pot

സിയാക്‌സ് ജില്ല സമ്മേളനം മന്ത്രി കെ രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു

ഗുരുവായൂര്‍: കേള്‍വി ശക്തി തിരിച്ചു പിടിക്കാൻ കോക്ലിയര്‍ ഇംപ്ലാന്റ് സര്‍ജറി കഴിഞ്ഞവരുടേയും, രക്ഷിതാക്കളുടേയും കൂട്ടായ്മയായ കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന്‍ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ (സിയാക്‌സ്) ജില്ല സമ്മേളനം, ഗുരുവായൂരില്‍ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേള്‍വിയ്ക്ക് ശസ്ത്രക്രിയ നടത്തിയവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഗൗരവമുള്ളതാണെന്നും, അത് പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഇടപെടുമെന്നും മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു.

Astrologer

സിയാക്‌സ് ജില്ല പ്രസിഡണ്ട് എം.പി. ആനന്ദ് അദ്ധ്യക്ഷത വഹിച്ചു. സിയാക്‌സ് സംസ്ഥാന പ്രസിഡണ്ട് നവാസ് ഇടത്തിണ്ണയില്‍ മുഖ്യ പ്രഭാഷണം നടത്തി. ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ്, വാര്‍ഡ് കൗണ്‍സിലര്‍ കെ.പി.എ റഷീദ്, എന്‍.ഐ.പി.എം.ആര്‍ ജോയന്റ് ഡയറക്ടര്‍ സി. ചന്ദ്രബാബു, സിയാക്‌സ് സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ വിജേഷ് കണ്ണൂര്‍, ബൈജു കൊല്ലം, സിയാക്‌സ് സംസ്ഥാന ജോ: സെക്രട്ടറി ഫിദ ഫെബിന്‍, സിയാക്‌സ് സംസ്ഥാന സമിതിയംഗം ദീപ ശ്രീകുമാര്‍, സിയാക്‌സ് ജില്ല ട്രഷറര്‍ ജിന്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷൈലജ സുധന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. ചടങ്ങുകള്‍ക്ക് ശേഷം കലാപരിപാടികളും ഉണ്ടായിരുന്നു

Vadasheri Footer