Above Pot

സുരേഷ് ഗോപിയുടെ പ്രസ്താവന യു.ഡി.എഫ് -ബിജെപി സഖ്യത്തിന്റെ പരസ്യസ്ഥിരീകരണം :ബേബി ജോൺ

Astrologer

ഗുരുവായൂര്‍: ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദറിനെ വിജയിപ്പിക്കണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന യു.ഡി.എഫ് -ബിജെപി സഖ്യത്തിന്റെ പരസ്യസ്ഥിരീകരണമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍. ഗുരുവായൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് പൊതുവിലും തൃശ്ശൂരില്‍ പ്രത്യേകിച്ചും കോണ്‍ഗ്രസ്സ് ലീഗ് – ബി.ജെ.പി ബന്ധം മറനീക്കി പുറത്തുവന്നിരിക്കുകയാണെന്നും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ ഈ സംയോഗം അത്യധികം ആപല്‍ക്കരമാണെന്നത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സ് – ലീഗ് – ബിജെപി മത രാഷ്ട്ര ശക്തികളുടെ പരസ്യപ്രദര്‍ശനമായിക്കഴിഞ്ഞ കൂട്ടുകെട്ടിനെതിരെ എല്ലാ മതനിരപേക്ഷ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. എംഎല്‍എ കെ വി അബ്ദുള്‍ഖാദര്‍ , സി പി എം ജില്ലാ കമ്മിറ്റിയംഗങ്ങളായ സി സുമേഷ്, എം കൃഷ്ണദാസ്, നാട്ടിക ഏരിയ സെക്രട്ടറി ഹാരിസ് ബാബു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Vadasheri Footer