Above Pot

സുരേഷ് ഗോപി ഹോളിവുഡിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം:ടിഎൻ പ്രതാപൻ എംപി

ദില്ലി: കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവില്ലെന്ന് ടിഎൻ പ്രതാപൻ എംപി. പാർലമെന്റ് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അത് സാധിക്കില്ലെന്നും പ്രതാപൻ പറഞ്ഞു. തൃശ്ശൂർ ഒരാൾക്കും എടുക്കാനാവില്ല. സുരേഷ് ഗോപി നല്ല നടനാണ്. ഹോളിവുഡിൽ അഭിനയിക്കണമെന്നാണ് ആഗ്രഹം. എം ടി രമേശ് പറഞ്ഞത് സുരേഷ് ഗോപി 80% നടനും 20% രാഷ്ട്രീക്കാരനുമെന്നാണ്. സുരേഷ് ഗോപി 100 % നടൻ എന്നാണ് തന്റെ അഭിപ്രായമെന്നും ടിഎൻ പ്രതാപൻ ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

സുരേഷ് ഗോപിയെ ഒരിക്കലും മലയാള സിനിമക്ക് നഷ്ടമാകാൻ പാടില്ല. തൃശ്ശൂരിൽ ഏറ്റവും കൂടുതൽ ഹൈപ്പ് ഉണ്ടായത് കഴിഞ്ഞ വർഷമാണ്. ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരത്തോളം വോട്ടിനാണ് അന്ന് ബിജെപി സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയതെന്നും ടിഎൻ പ്രതാപൻ പറഞ്ഞു.കേരള സർക്കാരിന്റെ കെടുകാര്യസ്ഥത നിലനിൽക്കുമ്പോഴാണ് കേന്ദ്ര സർക്കാരിന്റെ അവഗണന. നൽകിയ പല പദ്ധതികൾക്കും കേന്ദ്രം പണം അനുവദിക്കുന്നില്ല. ബി ജെ പി സംസ്ഥാനങ്ങൾക്കാണ് പരിഗണന നൽകുന്നത്.

പിണറായി സർക്കാരിന്റെ ധൂർത്തും കെടുകാര്യസ്ഥതയും ചൂണ്ടി കാണിക്കുന്നത് തുടരും. കേരളത്തിലെ വിഷയങ്ങൾ ഉന്നയിക്കാനാണ് ജനങ്ങൾ എംപിമാരെ പാർലമെന്റിലേക്ക് അയക്കുന്നത്. കേരളത്തിന് അവകാശമുള്ളത് കേന്ദ്രം തന്നെ പറ്റൂവെന്നും ടിഎൻ പ്രതാപൻ എംപി പറഞ്ഞു. ഇത്രയും മോശമായി ധനകാര്യ മേഖലയെ കൈകാര്യം ചെയ്യുന്ന സർക്കാർ ഉണ്ടായിട്ടില്ല. മുമ്പും എംപിമാർ കേരളത്തിലെ വിഷയങ്ങൾ പാർലമെന്റിൽ ശക്തമായി ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ അവഗണനയും കേരള സർക്കാരിന്റെ കെടുകാര്യസ്ഥതയുമാണ് സാമ്പത്തിക പ്രതി സന്ധിക്ക് കാരണമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.