
വീട് കുത്തിത്തുറന്ന് 12 പവനും അരലക്ഷം രൂപയും കവർന്ന സുനാമി ജയ്സണും സഹായിയും അറസ്റ്റിൽ

തൃശൂർ : ചേലക്കരയിൽ വീട് കുത്തിത്തുറന്ന് 12 പവനും അരലക്ഷം രൂപയും കവർന്ന നിരവധി മോഷണ കേസിലെ പ്രതിയായ സുനാമി ജയ്സണും സഹായിയും തൃശൂർ സിറ്റി ഡാഷോ പൊലീസ് അറസ്റ്റ് ചെയ്തു. ആളില്ലാത്ത വീടുകളിൽ മോഷണം പതിവാക്കിയ ചാലക്കുടി ചെറിയാക്കര വീട്ടിൽ ജയ്സണെയും (സുനാമി ജയ്സൺ-52) മോഷണ മുതലുകൾ വിറ്റു കൊടുക്കുന്നതിനും മറ്റും ജയ്സണ് സഹായം ചെയ്തുകൊടുത്തിരുന്ന പാവറട്ടി മരുതയൂർ സ്വദേശി തൊണ്ണൂർ കൊടി വീട്ടിൽ ഷഹീനും(30) ആണ് അറസ്റ്റിലായത്

തൃശൂർ സിറ്റി ഷാഡോ പോലീസും, ചേലക്കര പോലീസും ചേർന്നാണ് പിടികൂടിയത്. ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇക്കഴിഞ്ഞ മാർച്ച് 26ന് ചേലക്കര അന്തിമഹാകാളൻകാവ് ഉത്സവദിവസം ചേലക്കര നാട്ട്യൻ ചിറ ദേശത്തുള്ള കുന്നത്തൂപീടികയിൽ നൗഷാദിന്റെ വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണാഭരണങ്ങളും 50,000 രൂപയും മോഷണം നടത്തിയ കേസും മാളയിലെയും, കോട്ടയത്തെയും ഓരോ വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയതും സമ്മതിച്ചത്.