Above Pot

സംസ്ഥാനത്ത് ​ഗുണ്ടകളുടെ അഴിഞ്ഞാട്ടം, സർക്കാരിന്റെ നിസം​ഗത ഭയാനകം : പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: പാലക്കാട്ടെ രാഷ്ട്രീയകൊലപാതകങ്ങളിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പരസ്പരം കൊന്നൊടുക്കുന്ന വർഗീയ ശക്തികളെ തടുക്കാൻ സർക്കാരിന് കഴിയുന്നില്ല. ഗുണ്ടകളുടെ അഴിഞ്ഞാട്ടം സംസ്ഥാനത്ത് ഉണ്ട്. ശക്തമായ നടപടി എടുക്കാൻ പോലീസിന് കഴിയുന്നില്ല. വർഗീയ ശക്തികൾ പോലീസിൽ നുഴഞ്ഞു കയറിയിട്ടുണ്ട്. പൊലീസിന്റെ കയ്യിലുള്ള വിവരങ്ങൾ ഒക്കെ അവർ രാഷ്ട്രീയനേതാക്കൾക്ക് ചോർത്തി കൊടുക്കുകയാണെന്നും പ്രതിപക്ഷനേതാവ് വിമർശിച്ചു.

വർഗീയ ശക്തികൾ പോലീസിൽ നുഴഞ്ഞു കയറി എന്നു സിപിഐ നേതാക്കളായ ഡി രാജയും ആനി രാജയും പറഞ്ഞത് ശരിയാണ്. അന്ന് അത് പറഞ്ഞതിന്റെ പേരിൽ അവരും വിമർശനം നേരിട്ടു. ഈ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് ശക്തമായി പരിശോധിക്കണം. ഇന്റലിജൻസ് ഉൾപ്പടെ ഇക്കാര്യം പരിശോധിക്കണം.

Astrologer

കേരളത്തിലെ വർ​ഗീയശക്തികൾ പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളാണ്. ഇവരുടെ നിലനിൽപ് മറുഭാഗം കാണിക്കുന്ന ആക്രമണം ആണ്.
ഇതു കേരള രാഷ്ട്രീയ പാരമ്പര്യത്തിന് യോജിച്ചതല്ല. വർഗീയ ധ്രുവീകരണത്തെ ഗൗരവത്തോടെ നോക്കി കാണണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടികൾ തന്നെയാണ് ഇതിനൊക്കെ കാരണം. സംഘടനകളുടെ നേതൃത്വത്തിൽ ഉള്ളവരും ഗൂഢാലോചനയിൽ പങ്കാളികളാണ്. എസ്ഡിപിഐയും ആർഎസ്എസും സിപിഎമ്മുമായി പല കൊടുക്കൽ വാങ്ങൽ നേരത്തെ നടത്തിയിട്ടുണ്ട്.

അക്രമ സംഭവങ്ങളിൽ പാവങ്ങൾ ഇരകൾ ആവുന്നു. സമൂഹത്തിൽ ഇടം ഉണ്ടാക്കാൻ ആണ് അക്രമം നടത്തുന്ന സംഘടനകൾ ശ്രമിക്കുന്നത്.
ലോക സമാധാനത്തിനു രണ്ട് കോടി ബജറ്റിൽ നീക്കി വച്ച സംസ്ഥാനത്താണ് സമാധാന ലംഘനം നടക്കുന്നത്. ആക്രമണങ്ങളിൽ മയക്കുമരുന്നിന്റെ സ്വാധീനം ഉണ്ട്. ജില്ലാ കളക്ടർമാരെ പാർട്ടി നേതൃത്വങ്ങൾ സ്വാധീനിക്കുന്നു. എല്ലാ ദിവസവും മുഖ്യമന്ത്രി ഒറ്റപ്പെട്ട സംഭവം എന്നാണ് പറയുന്നത്. സർക്കാർ നടത്തുന്നത് വർഗീയ പ്രീണനമാണ്. അതിന്റെ ഫലം ആണ് ആക്രമണ സംഭവങ്ങൾ. ദേശീയ തലത്തിൽ പോലും കേരളത്തിന്റെ പ്രതിച്ഛായ മോശം ആകുന്നു. ശക്തമായ പ്രക്ഷോഭത്തെ കുറിച്ചു യുഡിഎഫ് ആലോചിക്കും

Vadasheri Footer