Header Saravan Bhavan

‘സുദിനം’ സായാഹ്ന ദിനപത്രം പത്രാധിപര്‍ അഡ്വ. മധു മേനോന്‍ അന്തരിച്ചു.

Above article- 1

കണ്ണൂര്‍: ‘സുദിനം’ സായാഹ്ന ദിനപത്രം പത്രാധിപര്‍ അഡ്വ. മധു മേനോന്‍(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ഞായറാഴ്‌ച വൈകിട്ട്‌ ചാലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

Astrologer

ഭാര്യാപിതാവായ സുദിനം സ്ഥാപക പത്രാധിപര്‍ മനിയേരി മാധവന്റെ നിര്യാണത്തെ തുടര്‍ന്നാണ്‌ പത്രാധിപ സ്ഥാനം ഏറ്റെടുത്തത്‌. പത്രത്തെ ആധുനികവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

പ്രമുഖ കോണ്‍ഗ്രസ്‌ നേതാവും ജില്ലാ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവുമായിരുന്ന യു ബാലചന്ദ്ര മേനോന്റെയും പി വി ജയലക്ഷ്‌മിയുടെയും മകനാണ്‌. ഭാര്യ: ജ്യോതി. മകള്‍: ദേവപ്രിയ(പ്ലസ്‌ ടു വിദ്യാര്‍ഥിനി, ചെന്നൈ). സംസ്‌കാരം തിങ്കളാഴ്‌ച.

Vadasheri Footer