Above Pot

ചെമ്പൈ സംഗീതോത്സവം, സുധ രഞ്ജിത്ത് സംഗീതാർച്ചന നടത്തി

ഗുരുവായൂർ : ചെമ്പൈ സംഗീതോത്സവ മണ്ഡപത്തിൽ വൈകീട്ട് നടന്ന വിശേഷാൽ കച്ചേരിയിൽ സുധ രഞ്ജിത്ത് സംഗീതാർച്ചന നടത്തി .നാട്ട രാഗത്തിലുള്ള .മഹാ ഗണപതിം ( ആടി താളം ) എന്ന ഗണേശ സ്തുതിയോടെയാണ് കച്ചേരി ആരംഭിച്ചത്. തുടർന്ന് രീതി ഗൗള രാഗത്തിലുള്ള ഗുരുവായൂരപ്പനെ അപ്പൻ ( ആദി താളം ) എന്ന കീർത്തനവും തുടർന്ന് ആഭേരി രാഗത്തിലുള്ള നഗുമോ മു ( ആദി താളം ) എന്ന കീർത്തനവും , ഹിന്ദോള രാഗത്തിലുള്ള ഗോവർദ്ധന ഗിരീശം ( രൂപക താളം )എന്ന കീർത്തനം ആലപിച്ചു . അവസാനമായി ലതാംഗി രാഗത്തിലുള്ള അപരാധമുല ( ആദി താളം ) എന്ന കീർത്തനവും പാടി. വയലിനിൽ മാഞ്ഞൂർ രഞ്ജിത്, മൃദംഗത്തിൽ ആലുവ ഗോപാലകൃഷ്ണൻ , ഘടത്തിൽ ആലപ്പുഴ ജി മനോഹർ ,മുഖർ ശംഖിൽ കണ്ണൂർ സന്തോഷ് എന്നിവർ പക്കമേളമൊരുക്കി .

First Paragraph  728-90

തുടർന്ന് സാകേത രാമന്റെ കച്ചേരി അരങ്ങേറി ..നാട്ട രാഗത്തിലുള്ള രക്ഷമാം ശരണാഗതി ( ആദി താളം ) എന്ന കീർത്തനം ആലപിച്ചു . തുടർന്ന് നീലാംബരി രാഗത്തിലുള്ള മാധവ മാമവ ( ആദി താളം ) എന്ന കീർത്തനം അവതരിപ്പിച്ചു അവസാനമായി ഹിന്ദോള രാഗത്തിലുള്ള സാമന വര ഗമന ( ആദി താളം ) എന്ന കീർത്തനം ആലപിച്ചാണ്സംഗീതാർച്ചന അവസാനിപ്പിച്ചത് ,വയലിനിൽ എൻ സി മാധവ് ,മൃദംഗത്തിൽ എൻ ഹരി ,ഘടത്തിൽ ട്രിച്ചി മുരളി ,മുഖർശംഖിൽ വെള്ളിനേഴി രമേഷ് എന്നിവർ പക്കമേളത്തിന് അണി നിരന്നു .

അവസാന വിശേഷാൽ കച്ചേരിയിൽ ഇഞ്ചക്കുടി സുബ്രമണ്യൻ നാദ സ്വരം വായിച്ചു .നെല്ലയി കെ വിശ്വനാഥൻ വയലിനിലും വൈപ്പിൻ സതീഷ് മൃദംഗത്തിലും , തൃക്കാക്കര വൈ എൻ ശാന്തറാം ഗഞ്ചിറയിലും, എണ്ണക്കാട് മഹേശ്വരൻ ഘടത്തിലും പക്കമേളമൊരുക്കി . 163 പേർ സംഗീതാർച്ചന നടത്തിയ ചൊവ്വാഴ്ച രാത്രി 11.30 ഓടെ സംഗീത ആലാപനം അവസാനിച്ചു.

ഫോട്ടോ : ഭാവന ,സരിത