Above Pot

മിന്നൽ ഹർത്താലുകൾ ഹൈക്കോടതി നിരോധിച്ചു

കൊച്ചി: മിന്നൽ ഹർത്താലുകൾ നിരോധിച്ച്​ ഹൈകോടതി. ഏഴു ദിവസം മുമ്പ്​ നോട്ടീസ്​ നൽകി ശേഷമേ ഹർത്താൽ പ്രഖ്യാപിക്കാവൂയെന്ന്കോടതി ഉത്തരവിട്ടു. എന്തെങ്കിലും സംഭവിച്ചാൽ ഉടൻ ഹർത്താൽ പ്രഖ്യാപിക്കുന്നത് അനുവദിക്കാനാവില്ല. ഹർത്താലിന് ഒരാഴ്ച മുൻപെങ്കിലും നോട്ടീസ് നൽകണം. സമരങ്ങൾ മൗലികാവകാശത്തെ ബാധിക്കുന്നതാകരുത്​.

First Paragraph  728-90

നാശനഷ്​ടങ്ങൾ ഉണ്ടായാൽ ഹർത്താൽ നടത്തിയ രാഷ്​ട്രീയ പാർട്ടികളിൽ നിന്നോ സംഘടനയിൽ നിന്നോ നഷ്​ടപരിഹാരം ഇടാക്കാമെന്നും കോടതി നിരീക്ഷിച്ചു. ഹർത്താലിനെതിരായ ഹരജിയിലാണ് ഹൈകോടതി ഉത്തരവ്​.ഹർത്താലുകൾ ജനജീവിതത്തെ ബാധിക്കില്ല എന്ന്​ ഉറപ്പുവരുത്തണം. ഹർത്താലുകൾ നിയന്ത്രിക്കാൻ നിയമനിർമാണം വേണമെന്നും ഹൈകോടതി ഉത്തരവിട്ടു. മതിയായ നിയമം ഇല്ലാത്തതിനാലാണ് ഹർത്താലുകൾ തുടർക്കഥയാകുന്നത്. കോടതികൾക്ക് ഇടപെടാൻ പരിമിതിയുണ്ടെന്നും കോടതി ഇടക്കാല ഉത്തരവിൽ വ്യക്തമാക്കുന്നു.ഹർത്താലിനെ തുടർന്നുണ്ടാകുന്ന അക്രമങ്ങൾ ഭരണഘടനാവിരുദ്ധമെന്ന് രാവിലെഹൈകോടതി നിരീക്ഷിച്ചിരുന്നു. ഗൗരവമേറിയ വിഷയമാണിത്. അക്രമങ്ങൾ തടയാൻ സമഗ്രമായ പദ്ധതി വേണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി വിഷയത്തിൽ സർക്കാറിന്‍റെ നിലപാട് തേടുകയും ചെയ്തു.

Second Paragraph (saravana bhavan

സ്ഥിരമായി അക്രമം നടക്കുന്ന സ്ഥലങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് കോടതി. സർക്കാറിനോട് ചോദിച്ചു. ഒരു വര്‍ഷം 97 ഹര്‍ത്താല്‍ എന്നത് വിശ്വസിക്കാന്‍ സാധിക്കില്ലെന്നും പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. ഹർത്താലിനെതിരെ ജനവികാരം ഉയരുന്നത് കാണുന്നില്ലേ‍? മറ്റുള്ളവരെ അതിൽ നിർബന്ധിച്ച് പങ്കുചേർക്കരുത്. ഹർത്താലുകൾ വെറും തമാശയാകുന്നു. ഇക്കാരണത്താൽ ഓഫിസുകളുടേയും സ്കൂളുകളുടേയും പ്രവർത്തി ദിനങ്ങൾ കുറയുന്നു. നാളത്തെ പണിമുടക്കിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ എന്തു നടപടി സ്വീകരിച്ചു,വിഷയത്തിൽ എന്തുകൊണ്ട്നിയമ നിർമാണം നടത്തുന്നില്ലെന്നും കോടതി ചോദിച്ചു.ഹർത്താൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഡോ. ബിജു രമേശാണ് ഹൈകോടതിയെ സമീപിച്ചത്. അടിക്കടി ഉണ്ടാകുന്ന ഹർത്താൽ കേരളത്തിന്റെ വ്യവസായ വ്യാപാര മേഖലക്ക് കനത്ത നഷ്ടം വരുത്തിവെക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.

അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ രാജ്യത്തെ തൊഴിലാളി സംഘടനകള്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും.റയില്‍വെ, ബാങ്ക്, വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍, ഓട്ടോടാക്‌സി തൊഴിലാളികള്‍ തുടങ്ങിയവര്‍ പണിമുടക്കില്‍ പങ്കെടുക്കും. ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് അഹ്വാനം ചെയ്തത്

നാളത്തെ പണിമുടക്കില്‍ സ്വീകരിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കെഎസ്‌ആര്‍ടിസിക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സുരക്ഷ നല്‍കും. സ്‌കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കും സുരക്ഷ നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.