Header 1 vadesheri (working)

ഉപ ജില്ലാ കലോത്സവം , ലോഗോ ക്ഷണിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : മമ്മിയൂര്‍ എല്‍.എഫ്.കോണ്‍വെന്റ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നവംബര്‍ 7, 8, 9, 10 തിയ്യതികളിലായി നടക്കുന്ന ചാവക്കാട് ഉപജില്ലാ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി
സംഘാടക സമിതി യോഗം ചേര്‍ന്നു. ചാവക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ കെ.കെ മുബാറക്ക് അധ്യക്ഷതവഹിച്ചു

First Paragraph Rugmini Regency (working)

യോഗത്തില്‍ ചാവക്കാട് – ഗുരുവായൂര്‍ പ്രദേശത്തെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, പി.ടി.എ-എം.പി.ടി.എ പ്രസിഡന്റുമാര്‍ , മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ടി.ബി രത്‌നകുമാരി സ്വാഗതവും ജനറല്‍ കണ്‍വീനര്‍ സിസ്റ്റര്‍ റോസ്‌ന ജേക്കബ് നന്ദിയും പറഞ്ഞു. കലാമേളയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ കമ്മറ്റികളുടെ ബജറ്റും പ്രവര്‍ത്തന റിപ്പോര്‍ട്ടും യോഗത്തില്‍ അവതരിപ്പിച്ചു.

Second Paragraph  Amabdi Hadicrafts (working)

ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. താല്പര്യമുള്ള സ്കൂൾ വിദ്യാർത്ഥികൾ ലോഗോ തയ്യാറാക്കി ഒക്ടോബർ 20 ന് വൈകീട്ട് 5 മണിക്കു മുൻപായി ജനറൽ കൺവീനർ സിസ്റ്റർ റോസ്ന ജേക്കബ് മുൻപാകെ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 7994928394.