Madhavam header
Above Pot

നിരോധനത്തിനെതിരെ ജാഥ നടത്തിയ പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ

ചാവക്കാട്:- നിരോധനത്തിനെതിരെ ജാഥ നടത്തിയ പോപ്പുലർ ഫ്രണ്ട് നേതാക്കൾ അറസ്റ്റിൽ. ബ്ലാങ്ങാട് , തെരുവത്തു വീട്ടിൽ മൊയ്‌ദു മകൻ ഷെഫീദ് (39) , അഞ്ചങ്ങാടി കുട്ടൻപറമ്പത്ത് വീട്ടിൽ ഹംസ മകൻ ഷാജഹാൻ (37) , അഞ്ചങ്ങാടി പുളിക്കൽ വീട്ടിൽ കുഞ്ഞിമോൻ മകൻ ഇബ്രാഹിം 49 എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 28നാണ് കേസിനാസ്‌പദമായ സംഭവം. കടപ്പുറം ഗ്രാമപഞ്ചായത്തു ഓഫീസ് മുതൽ അഞ്ചങ്ങാടി ജംഗ്ഷൻ വരെ പി എഫ് ഐ നിരോധനതിനെതിരെ അറസ്റ്റിലായവരുടെ നേതൃത്വത്തിൽ ജാഥ നടത്തിയത്.

Astrologer

കേസ്‌ അന്വേഷണം ഏറ്റടുത്ത ഗുരുവായൂർ എസ് ഡി പി ഒ ., കെ. ജി.സുരേഷിന്റെ നേതൃത്വത്തിൽ ചാവക്കാട് ഇൻസ്‌പെക്ടർ ശ്രീ. വിപിൻ.കെ. വേണുഗോപാൽ, എസ് ഐ മാരായ കെ വി വിജിത്ത് പി കണ്ണൻ , ബിജു ,എസ് സി പി ഒ മാരായ മണികണ്ഠൻ , സന്ദീപ്, പ്രവീൺ സൗദാമിനി സി പി ഒ മാരായ വിനീത് പ്രദീപ്, യൂനസ്, അനസ്, രൺദീപ്, ബൈജു, പ്രശോബ് , ജയദേവൻ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യു എ പി എ ചുമത്തിയ പ്രതികളെ ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു

Vadasheri Footer