Madhavam header
Above Pot

ക്ഷേത്ര ദർശനത്തിന് പോകുകയായിരുന്ന സ്ത്രീയുടെ മാല പൊട്ടിച്ചെടുത്ത പ്രതി അറസ്റ്റിൽ

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ യുവതിയുടെ മാല വലിച്ചു പൊട്ടിച്ച പ്രതി അറസ്റ്റിൽ . വല്ലച്ചിറ വടക്കേക്കര വീട്ടിൽ ഗംഗാധരൻ മകൻ ബിജു 42 (ഇപ്പോൾ വടക്കാഞ്ചേരി ഓട്ടു പാറയിൽ വാടകയ്ക് താമസിക്കുന്നു) വിനെ ആണ് അറസ്റ്റിലായത് ഗുരുവായൂർ ടെംബിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സി. ജിജോ ജോൺ അറസ്റ്റ് ചെയ്തത് .


ഇന്ന് (വ്യാഴം ) പുലർച്ചെ 04.15 മണിയോടെ ഗുരുവായൂർ വടക്കേ ഇന്നർ റിങ്ങ് റോഡിൽ വെച്ച് ക്ഷേത്രത്തിൽ ദർശനത്തിനായി എത്തിയ ഗുരുവായൂർ ചാമുണ്ടേശ്വരി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന സ്ത്രീയുടെ കഴുത്തിൽ നിന്നും രണ്ടേമുക്കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണ മാല വലിച്ച് പൊട്ടിച്ച കേസ്സിലാണ് അറസ്റ്റ് . പ്രതിയിൽ നിന്നും മോഷ്ടിച്ച സ്വർണ്ണ മാല കണ്ടെടുത്തു

Astrologer

ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു . അന്വേഷണ സംഘത്തിൽ എ എസ് ഐ മാരായ അഭിലാഷ്, വിനയൻ. സീനിയർ സിവിൽ പോലീസ് ഓഫീസർ ജോബി ജോർജ്ജ് , സിവിൽ പോലീസ് ഓഫീസർ എം. ആർ. അന്നൂപ് എന്നിവരും ഉണ്ടായിരുന്നു.

Vadasheri Footer