Madhavam header
Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ ശീതികരണ സംവിധാനം മൂന്നാഴ്ചയ്ക്കകം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ പഴനി മാതൃകയിൽ മൂന്നാഴ്ചയ്ക്കകം ശീതീകരണ സംവിധാനം സജ്ജീകരിക്കാനാകുമെന്ന് തമിഴ്നാട്ടിൽ നിന്നെത്തിയ എൻജിനിയറിങ്ങ് വിദഗ്ധ സംഘം. ഭക്തർക്ക് സുഗമമായ ദർശനത്തിനായി ക്ഷേത്രത്തിനുള്ളിൽ പഴനി ക്ഷേത്രമാതൃകയിൽ ശീതീകരണ സംവിധാനം ഒരുക്കാൻ ദേവസ്വം ഭരണസമിതി തത്ത്വത്തിൽ തീരുമാനിച്ചിരുന്നു. ഇതിന് പ്രായോഗിക രൂപം നൽകാനാണ്
തമിഴ്നാട് എൻജിനീയറിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എംഡി. എസ്. രമേഷ് കുമാർ , മാനേജർ എസ് . എസ് . സന്ദീപ്, മാർക്കറ്റിങ്ങ് ഡയറക്ടർ, കെ. മുരുകാനന്ദ എന്നിവർ ഇന്ന് ദേവസ്വം ആസ്ഥാനത്ത് എത്തിയത്.

Astrologer


ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം തന്ത്രിയുമായ ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവരുടെ സാന്നിധ്യത്തിൽ ദേവസ്വം ഇലക്ട്രിക്കൽ,മരാമത്ത് വിഭാഗം ഉദ്യോഗസ്ഥരുമായി വിദഗ്ധ സംഘം ചർച്ച നടത്തി. ക്ഷേത്രം ഡി.എ പ്രമോദ് കളരിക്കൽ, എക്സി.എൻജീനിയർ മാരായ ജയരാജ് (ഇലക്ട്രിക്കൽ), അശോക് കുമാർ (മരാമത്ത് ) എന്നിവരും ചർച്ചയിൽ സന്നിഹിതരായി.

ക്ഷേത്രംനാലമ്പലം,,ചുറ്റമ്പലം,കൗണ്ടിങ്ങ് ഹാൾ എന്നിവിടങ്ങളിലാകും ശീതികരണ സംവിധാനം.ഇതിനായി എയർ കൂളർ സംവിധാനമാകും സ്ഥാപിക്കുക. മൂന്നിടങ്ങളിലും
മൂന്ന് സാങ്കേതിക വിദ്യകൾ ഉപയോഗിക്കും. വിശദ ചർച്ചകൾക്കുശേഷം പദ്ധതിയുടെ പ്രായോഗിക പ്രവർത്തന രേഖയ്ക്ക് രൂപം നൽകി. പദ്ധതി വൈകാതെ നടപ്പാക്കാനാണ് ദേവസ്വം തീരുമാനം. കെ.പി.എം. പ്രോസസിങ്ങ് ഉടമ ശേഖറാണ് പദ്ധതി വഴിപാടായി സമർപ്പിക്കുക

Vadasheri Footer