Header 1 = sarovaram
Above Pot

സംസ്ഥാനത്തെ 51 ഡി വൈ എസ് പി മാർക്ക് സ്ഥലം മാറ്റം

തൃശ്ശൂർ ; തൃശൂർ ജില്ലയിലെ സ്‌പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി മാർക്ക് സ്ഥലം മാറ്റം
സ്‌പെഷൽ ബ്രാഞ്ച് (റൂറൽ ) ഡി വൈ എസ് പി എം കെ ഗോപാലകൃഷ്ണനെ ആലത്തൂരിലേക്കും , സി റ്റി ഡി വൈ എസ് പി ബാബു കെ തോമസിനെ പാലക്കാട് നാർക്കോട്ടിക് സെല്ലിലേക്കും സ്ഥലം മാറ്റി , മലപ്പുറം സ്‌പെഷൽ ബ്രാഞ്ച് ഡി വൈ എസ് പി എം പി മോഹനചന്ദ്രൻ നായർ ആണ് എം കെ ഗോപാലകൃഷ്ണന് പകരമായി എത്തുന്നത് . പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈഎസ് പി എസ് ഷംസുദ്ധീനെ തൃശ്ശൂർ സിറ്റിയിലേക്കും സ്ഥലം മാറ്റി . ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫേമസ് വർഗീസിനെ പത്തനം തിട്ടയിലേക്കും മലപ്പുറം ക്രൈം ഡിറ്റാച്മെന്റ് ഡി വൈ എസ് പി പി സി ഹരിദാസിനെ ഇരിങ്ങാലക്കുടയിലേക്കും മാറ്റി നിയമിച്ചു ഇതോടെ ജില്ലയിലെ മുഴുവൻ ഡിവൈ എസ് പി മാർക്കും സ്ഥലമാറ്റമായി .സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്ദേശാനുസരണമാണ് സ്ഥലം മാറ്റം നടത്തിയത് .ഇതടക്കം സംസ്ഥാനത്തെ 51 ഡി വൈ എസ് പി മാരെ സ്ഥലം മാറ്റി കൊണ്ട് ബുധനാഴ്ച സർക്കാർ ഉത്തരവ് ഇറക്കിയിട്ടുള്ളത് .

Vadasheri Footer