സംസ്ഥാന കലോത്സവം , ഓട്ടൻതുള്ളൽ പ്രതിഭകൾക്ക് യാത്രയയപ്പ് നൽകി

">

ഗുരുവായൂര്‍ : കാസർഗോഡ് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാൻ പോകുന്ന ഓട്ടൻതുള്ളൽ പ്രതിഭകൾക്ക് യാത്രയയപ്പ് നൽകി. മണലൂർ ഗോപിനാഥിന്റെ 6 ശിഷ്യരാണ് ഓട്ടൻതുള്ളൽ മത്സരത്തിൽ പങ്കെടുക്കാൻ യാത്രയായിട്ടുള്ളത്. “മത്സരമല്ല…ഉത്സവമാണ്” എന്ന മുദ്രാവാക്യവുമായി പുറപ്പെടുന്ന യാത്രക്ക് ഗുരുവായൂർ കിഴക്കേനടയിലെ മഞ്ജുളാലിൽ ഗുരുവായൂർ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ ഷൈലജ ദേവൻ ഫ്ലാഗ് ഓഫ് കരുണ ഫൌണ്ടേഷൻ ചെയർമാർ കെ ബി സുരേഷ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ബഷീർ പൂക്കോട്, എ.ടി.ഹംസ, വിനോദ് കുമാർ. ടി.കെ, ശ്രീദേവി ബാലൻ, കരുണ ഫൗണ്ടേഷൻ സെക്രട്ടറി രവി ചങ്കത്ത്, സജീവൻ നമ്പിയത്ത്, രാജേഷ് തുടങ്ങി നിരവധി പേർ ആശംസകൾ നേരാനെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors