Post Header (woking) vadesheri

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജർക്ക് വാറണ്ട്

Above Post Pazhidam (working)

തൃശൂർ : കർഷകർക്ക് വിധി പ്രകാരം നഷ്ടം നൽകാതിരുന്നതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിൽ ബാങ്ക് മാനേജർക്കെതിരെ വാറണ്ട് അയക്കുവാൻ ഉപഭോക്തൃ കോടതി ഉത്തരവ്. മുപ്ലിയം സ്വദേശികളായ പുതുക്കാടി വീട്ടിൽ പി ആർ ശിവൻ, പി കെ കാർത്ത്യായനി, ശ്രീമോൾ കെ വി ,രാമൻ പി.എസ്, ഷൈലജൻ പി ആർ ,ചാത്തക്കുടം വീട്ടിൽ ഷാജി സി ആർ ,വിലാസിനി സി.പി എന്നിവർ ചേർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സൗത്ത് ചാലക്കുടി ബ്രാഞ്ച് മാനേജർക്കെതിരെ ഇപ്രകാരം ഉത്തരവായതു്.ഹർജിക്കാർ കൃഷി നഷ്ടം വന്നതു് സംബന്ധമായി ഫയൽ ചെയ്ത ഹർജി പരിഗണിച്ച് കെ എച്ച് ഡി പി ഇതു് സംബന്ധമായി നഷ്ടം കണക്കാക്കിയ തുകയും 2500 രൂപ വീതം നഷ്ടവും ചിലവിലേക്ക് 3000 രൂപയും ഒരു മാസത്തിനുള്ളിൽ നൽകുവാൻ വിധിയുണ്ടായിരുന്നു.

Arya bhavan inner

Second Paragraph  Sarovaram(working)

എന്നാൽ വിധി ബാങ്ക് പാലിക്കുകയുണ്ടായില്ല. ഒരു മാസത്തിനുള്ളിൽ പാലിക്കുക എന്നതു് വിധിയുടെ മുഖ്യ ഘടകമായിരുന്നു.തുടർന്ന് വിധി പ്രകാരം പ്രവർത്തിക്കാതിരുന്നതിന് എതൃകക്ഷിയെ ശിക്ഷിക്കുവാൻ ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഹർജി പരിഗണിച്ച പ്രസിഡണ്ട് സി.ടി സാബു മെമ്പർമാരായ ശ്രീജ എസ് ,ആർ.രാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതൃകക്ഷി ഹാജരാകാതിരുന്നതിനെ തുടർന്ന് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. വിധി പാലിക്കാതിരുന്നതിന് മൂന്ന് വർഷം വരെ തടവ് ശിക്ഷ വിധിക്കുവാനുള്ള അധികാരം ഉപഭോക്തൃ കോടതിക്കുള്ളതാകുന്നു. ഹർജിക്കാർക്ക് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

Third paragraph Saravan bhavan