Madhavam header
Above Pot

മുതുവട്ടൂരിൽ സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : നഗരസഭയുടെയും പ്രിയം സുഭിക്ഷ ഹോട്ടൽ കുടുംബശ്രീ യൂണിറ്റിന്റെയും സഹകരണത്തോടെ ചാവക്കാട് നഗരസഭ ബലാമണിയമ്മ വനിത സ്മാരകമന്ദിരം കെട്ടിടത്തിൽ ആരംഭിച്ച. സുഭിക്ഷ ഹോട്ടലിന്റെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ .എൻ.കെ.അക്ബർ നിർവഹിച്ചു.ചാവക്കാട് നഗരസഭ ചെയർപേഴ്സൺ .ഷീജ പ്രശാന്ത്‌ അദ്ധ്യക്ഷത വഹിച്ചു.
മുതുവട്ടൂർ ബാലാമണിയമ്മ വനിതാ സ്മാരകമന്ദിരം കെട്ടിടത്തിലെ രണ്ട് മുറികൾ നഗരസഭ സൗജന്യമായി സുഭിക്ഷ ഹോട്ടലിനായി നൽകി. കെട്ടിട സൗകര്യത്തിന് പുറമെ മറ്റു അടിസ്ഥാന സൗകര്യങ്ങളും നഗരസഭ ഒരുക്കി .സുഭിക്ഷ ഹോട്ടൽ വഴി ജനങ്ങൾക്ക് 20 രൂപയ്ക്ക് ഭക്ഷണം ലഭിക്കുന്നതാണ്.
ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ.കെ.മുബാറക് . നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, ബുഷറ ലത്തീഫ്, അഡ്വ. മുഹമ്മദ്‌ അൻവർ എ. വി, പ്രസന്ന രണദിവെ, വാർഡ് കൗൺസിലർ കെ.വി.സത്താർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ മാലികുളം അബ്ബാസ്, സജാദ് ഷെഹീർ, ഇ.പി. സുരേഷ് കുമാർ, ലാസർ പേരകം ചാവക്കാട് താലൂക് സപ്ലൈ ഓഫീസർ സൈമൺ ജോസ് നഗരസഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു.

Vadasheri Footer