Header 1

ഭാഷാ സമര അനുസ്മരണവും ,സംസ്ഥാന അലിഫ് ടാലന്റ് പരീക്ഷയും ചാവക്കാട്.

ചാവക്കാട്: കെ എ ടി എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ഭാഷാ സമര അനുസ്മരണവും സംസ്ഥാന അലിഫ് ടാലന്റ് പരീക്ഷയും ഈ മാസം 31 ബുധനാഴ്ച ചാവക്കാട് നടക്കും. സംസ്ഥാനത്തെ 14 ജില്ലകളില്‍ യു പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വി രാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 90 പേര്‍ മത്സരത്തില്‍ പങ്കാളികളാവും. സ്വാഗത സംഘ രൂപീകരണം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് ഉദ്ഘാടനം ചെയ്തു.

Above Pot

court ad

കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം മുതൂര്‍ അദ്ധ്യക്ഷത വഹിച്ചു. 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. പാണക്കാട് ഹൈദരലി ഷിഷാബ് തങ്ങള്‍ ( മുഖ്യ രക്ഷാധികാരി ), കെ എസ് ഹംസ, പി എം സാദിഖ് അലി, എം സലാഹുദ്ധീന്‍ മദനി (രക്ഷാധികാരികള്‍) സി എച്ച് റഷീദ് (ചെയര്‍മാന്‍),സി എ മുഹമ്മദ് റഷീദ്, എ എം അമീര്‍, കെ എ അബ്ദുല്‍ ഹസീബ് മദനി (വൈസ് ചെയര്‍മാന്‍).ഇബ്രാഹീം മുതൂര്‍ (വര്‍ക്കിങ്ങ് ചെയര്‍മാന്‍), എം വി അലിക്കുട്ടി (ജനറല്‍ കണ്‍വീനര്‍), മുഹ്‌സിന്‍ മാസ്റ്റര്‍ പാടൂര്‍, എം ടി സൈനുല്‍ ആബിദീന്‍, നൂറുല്‍ അമീന്‍, മാഹിന്‍ ബാഖവി (ജോ: കണ്‍വീനര്‍), എം എ സാദിഖ് (കോഡിനേറ്റര്‍), അബ്ദുല്‍ ഖാദര്‍ ( ട്രഷറര്‍)

new consultancy

വിവിധ സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. ഫിനാന്‍സ്: ആര്‍ വി അബ്ദുല്‍ റഹീം & ജലീല്‍ വലിയകത്ത് (ചെയര്‍മാന്‍), മുഹ്‌സിന്‍ മാസ്റ്റര്‍ പാടൂര്‍, എം എ സാദിഖ് (കണ്‍വീനര്‍). സ്‌റ്റേജ് & പന്തല്‍ വി കെ മുഹമ്മദ് (ചെയര്‍മാന്‍), കെ എ ബഷീര്‍ (കണ്‍വീനര്‍). പ്രോഗ്രാം സി എ ജാഫര്‍ സാദിഖ് (ചെയര്‍മാന്‍), അനസ് ബാബു (കണ്‍വീനര്‍). ജനറല്‍ സെക്രട്ടറി എം വി അലിക്കുട്ടി സ്വാഗതവും. കെ എ ടി എഫ് ജില്ലാ ഭാരവാഹി എം വി സ്വലാഹുദ്ധീന്‍ നന്ദിയും പറഞ്ഞു.

buy and sell new