സെൻ്റ് ആൻ്റണീസ് പള്ളിയിൽ ഊട്ടുതിരുനാൾ

Above Post Pazhidam (working)

ഗുരുവായൂർ: സെൻ്റ് ആൻ്റണീസ് ദേവാലയത്തിൽ ഇടവകമധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെ ഊട്ടുതിരുനാൾ ഭക്ത്യാദരപൂർവ്വം ആചരിച്ചു. വിശുദ്ധ കുർബാനയ്ക്കും നൊവേനയ്ക്കും പ്രദക്ഷിണത്തിനും ഫാദർ ജോഷി പാലിയേക്കര സി.എം.ഐ കാർമ്മികനായി.

Poonthanam
Rugmani 700-200

വികാരി ഫാദർ സെബി ചിറ്റാട്ടുകര നേർച്ചഭക്ഷണം ആശീർവദിച്ചു. സിലോണിൽ നിന്ന് പൂർവ്വികർ കൊണ്ടുവന്ന വിശുദ്ധ അന്തോനീസിന്റെ തിരുസ്വരൂപം പൊതുവണക്കത്തിനായി പള്ളിയുടെ പുറത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലിൽ പ്രതിഷ്ഠിച്ചിരുന്നു. നൂറുകണക്കിന് ആളുകൾ തിരുക്കർമ്മങ്ങളിലും ഊട്ടുസദ്യയിലും പങ്കെടുത്തു.

Vasudev Inn

കൈക്കാരന്മാരായ ജോയ് ചെറുവത്തൂര്‍, ജോസഫ് വടക്കേത്തല, ജോഷി നീലങ്കാവില്‍, തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ഇ. എ. ജോർജ് ലോറൻസ്, സാൻ്റോ പീറ്റർ, എൻ. കെ. ലോറൻസ്, പി. എം. ജോഷി, സെബു തരകൻ, ബാബു ആൻറണി ചിരിയങ്കണ്ടത്ത്, എൻ. കെ. ആൻ്റോ, ടി. എൽ. പ്രിൻസൺ, ഷൈനി ജോസഫ് എന്നിവർ നേതൃത്വം നൽകി.