Post Header (woking) vadesheri

കെ.മുരളീധരൻ തിങ്കളാഴ്ച ഗുരുവായൂരിൽ , സ്പോൺസർ മാഫിയയെ തളക്കുമോ ?

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം അവലോകന യോഗത്തിൽ ദേവസ്വം മന്ത്രി കെ മുരളീധരൻ പങ്കെടുക്കും തിങ്കളാഴ്ച രാവിലെ ക്ഷേത്ര ദർശനത്തിന് ശേഷം 10.30 യോടെ യാണ് അവലോകന യോഗം ചേരുന്നത് ..ക്ഷേത്ര ത്തിലെ അടിസ്ഥാന സൗകര്യവികസനത്തിനും ഭക്തജnങ്ങളുടെ ക്ഷേമത്തിനും നടപ്പാക്കേണ്ടുന്ന പദ്ധതികളെക്കുറിച്ച് യോഗം അവലോകനം ചെയ്യും.
ദേവസ്വം വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഗുരുവായൂരെത്തുന്ന ദേവസ്വം മന്ത്രിയെ ദേവസ്വം ചെയർമാൻ ഏ.വി.ഗോപിനാഥ്, ഭരണ സമിതി അംഗങ്ങൾ ,ഉദ്യോഗസ്ഥർ, ഭക്തർ എന്നിവർ ചേർന്ന് സ്വീകരിക്കും.

ക്ഷേത്രം കിഴക്കേ നടയിലെ നവീകരിച്ച ദീപസ്തംഭത്തിൻ്റെ സമർപ്പണം ദേവസ്വം മന്ത്രി കെ.മുരളീധരൻ നിർവ്വഹിക്കും. വൈകുന്നേരം ആറു മണിക്കാണ് ചടങ്ങ്.ചെന്നൈയിൽ വ്യവസായി സനിൽകുമാർ ആണ് നവീകരണ പ്രവൃത്തി വഴിപാടായി സമർപ്പിച്ചത്

അതെ സമയം കഴിഞ്ഞ ദേവസ്വം ഭരണ സമിതിയുടെ കാലത്ത് സ്പോൺസർ മാഫിയ നടത്തിയ കോടികളുടെ ഇടപാടുകളെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുമോ എന്നാണ് ഭക്തർ ചോദിക്കുന്നത് . ക്ഷേത്രത്തിന് തൊട്ടു മുന്നിൽ ഭഗവാന്റെ സ്ഥലത്ത് ഗോശാലക്ക് വേണ്ടി ഒരു തമിഴ് ട്രസ്റ്റിന് സ്ഥലം വിട്ട് കൊടുത്തിൽ കോടികളുടെ അഴിമതിയാണ് നടന്നത് . ട്രസ്റ്റിന്റെ ഉടമയുടെ ബന്ധുക്കളും സുഹൃത്തുക്കളും എത്തിയാൽ സൗജന്യ മായി താമസിക്കാനുള്ള താമസിക്കാനുള്ള ഗസ്റ്റ്ഹൗസ് ആയി ഉപയോഗിക്കുന്നതല്ലാതെ ഭഗവാനോ ഭക്തർക്കൊ ഇത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല . ഗുരുവായൂരപ്പന്റെ ഉടമസ്ഥതിയിൽ ഉള്ള സ്ഥലത്ത് നിർമിച്ച കെട്ടിടത്തിൽ ഭഗവാന് പകരം ട്രസ്റ്റ് ഉടമയുടെ പിതാവിന്റെ ശില്പമാണ് സ്ഥാപിച്ചിട്ടുള്ളത്.

കരാർ പ്രകാരം പണി പൂർത്തിയാക്കി 2024ൽ ദേവസ്വത്തിന് തിരിച്ചേല്പിക്കേണ്ടതാ ണ് എന്നാൽ ഇതു മായി ബന്ധ പെട്ട ദേവസ്വത്തിലെ ഉദ്യോഗസ്ഥർക്ക് പണി പൂർത്തിയ്ക്കുന്നതിൽ താല്പര്യമില്ല , തങ്ങൾ എല്ലാവരും പെൻഷൻ പറ്റി പോയ ശേഷം മതി തിരിച്ചേല്പിക്കൽ എന്നതാ ണ് ഇവരുടെ ആഗ്രഹം ഏഴു കോടി രൂപയാണ് വഴിപാടുകാരൻ നൽകിയത് മൂന്നര നാലു കോടി രൂപയാണ് നിർമാണ ചെലവ് വന്നിട്ടുള്ളത് എന്ന് വിദഗ്‌ധർ ഉറപ്പിച്ചു പറയുന്നു .

First Paragraph Jitesh panikar (working)

ബാക്കി അന്നത്തെ ഭരണാധികാരികളും ഉദ്യോഗസ്ഥരും ഇട നിലക്കാരും കൂടി വീതം വെച്ചു . ഫ്ലാറ്റും കാറും ലഭിച്ചവരും, മകന് പുതിയ വീട് പണിതു കൊടുത്തവരും , ഉള്ള വീട്ടിൽ 50 ലക്ഷം രൂപ ചിലവിൽ നവീകരണം നടത്തിയവരും, കുടുംബാംഗങ്ങളുടെ അകൗണ്ടിലേക്ക് പണം വാങ്ങിയവരും ഉൾപ്പെട്ട വൻ ശ്രംഖല യാണ് സ്പോൺസർ മാഫിയ . സർക്കാരിന്റെ ഓഡിറ്റ് പരിശോധനയിൽ പെടുന്നില്ല എന്നതാണ് ഈ സംഘത്തിന്റെ ആത്മവിശ്വാസം