Madhavam header
Above Pot

സെന്റ് ആന്റണീസ് പള്ളിയിലെ രൂപം എഴുന്നള്ളിക്കല്‍ ഭക്തിസാന്ദ്രമായി.

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാളിന്റെ ഭാഗമായുള്ള രൂപം എഴുന്നള്ളിക്കല്‍ ഭക്തിസാന്ദ്രമായി. ഫാ. വര്‍ഗീസ് കാക്കശേരിയുടെ കാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്ക് ശേഷമായിരുന്നു രൂപം എഴുന്നള്ളിച്ച് വക്കല്‍. അമ്പ്, വള വെഞ്ചരിപ്പും നടന്നു. ഞായറാഴ്ച രാവിലെ 10.30ന് തിരുനാള്‍ ദിവ്യബലിക്ക് ഫാ. ജോസ് എടക്കളത്തൂര്‍ മുഖ്യകാര്‍മികനാവും. അതിരൂപത ചാന്‍സലര്‍ ഫാ. മാത്യു കുറ്റിക്കോട്ടയില്‍ സന്ദേശം നല്‍കും. വൈകീട്ട് നാലിന് ഫാ. ജിന്‍സന്‍ ചിരിയങ്കണ്ടത്തിന്റെ കാര്‍മികത്വത്തിലുള്ള ദിവ്യബലിക്ക്് ശേഷം പ്രദക്ഷിണം നടക്കും. വൈകീട്ട് ഏഴിന് ഗാനമേള അരങ്ങേറും. തിങ്കളാഴ്ച രാവിലെ 6.30ന് ഫാ. സെബി ചിറ്റിലപ്പിള്ളിയുടെ മുഖ്യകാര്‍മികത്വത്തില്‍ റാസ കുര്‍ബാനയുണ്ട്

Vadasheri Footer