ഗുരുവായൂരിലെ വൺവേ സ്ഥിരപ്പെടുത്തിയിട്ടില്ലെന്ന് നഗരസഭ

">

ഗുരുവായൂര്‍: ഇന്നർ റിങ് റോഡിലെ വൺവേ കാന നിർമാണം സുഗമമാക്കുന്നതിനുള്ള താത്ക്കാലിക ക്രമീകരണം മാത്രമെന്ന് നഗരസഭ. അമൃത് പദ്ധതിയുടെ ഭാഗമായ കാന നിർമാണത്തിന് ഗതാതഗ തിരക്ക് തടസമായപ്പോഴാണ് പൊലീസിനോട് വൺവേ നടപ്പാക്കാൻ ആവശ്യപ്പെട്ടത്. 12 ദിവസത്തേക്കാണ് നടപ്പാക്കിയതെങ്കിലും പണികൾ പൂർത്തിയാകാത്തതിനാൽ സമയ പരിധി വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായി. വൺവേയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് നഗരസഭാധ്യക്ഷയുടെ അധ്യക്ഷതയിലുള്ള ട്രാഫിക് റെഗുലേറ്ററി അതോറിറ്റിയാണ്. സ്ഥിരമായ ഗതാഗത പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിന് മുമ്പ് റെഗുലേറ്ററി അതോറിറ്റി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങൾ തേടും. വൺവേ സ്ഥിരപ്പെടുത്തിയെന്ന രീതിയിൽ പ്രചരിപ്പിക്കുന്ന മറ്റ് വാർത്തകളെല്ലാം അടിസ്ഥാനരഹിതമാണെന്നും വാർത്ത കുറിപ്പിൽ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Sponsors