Post Header (woking) vadesheri

ശ്രീവിദ്യയ‌്ക്ക് മരുന്ന് നൽകാൻ പോലും ഗണേശ് കുമാർ അനുവദിച്ചില്ല: സഹോദരി ഉഷ മോഹൻദാസ്.

Above Post Pazhidam (working)

തിരുവനന്തപുരം : നടി ശ്രീവിദ്യയ‌്ക്ക് അവസാനകാലത്ത് മരുന്ന് നൽകാൻ പോലും ഗണേശ് കുമാർ അനുവദിച്ചില്ലെന്ന് സഹോദരി ഉഷ മോഹൻദാസ്. ഡോക്‌ടർ കൃഷ്‌ണൻ നായരുടെ ആത്മകഥയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ഉഷ മോഹൻദാസ് പറഞ്ഞു.

Ambiswami restaurant

‘ആർസിസിയിലെ ബഹുമാന്യനായ ഡോക്‌ടർ കൃഷ്‌ണൻ നായർ സാറിന്റെ ജീവചരിത്രത്തിൽ നിന്ന് എനിക്ക് വായിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്. അതിൽ പറഞ്ഞേക്കുന്ന പ്രകാരമാണെങ്കിൽ, അവസാനകാലത്ത് വേദനകൊണ്ട് പുളഞ്ഞ ആ സ്ത്രീക്ക് മരുന്ന് വാങ്ങാൻ പോലും അനുവദിച്ചില്ല എന്നാണ് അതിൽ നിന്ന് വായിക്കാൻ കഴിഞ്ഞത്. അതുസംബന്ധിച്ച് ഒരു കേസ് ലോകായുക്തയിൽ നിലവിലുണ്ട്. അവരുടെ സഹോദരന് കൊടുക്കാന്ന് പറഞ്ഞ വില്ല കൊടുത്തിട്ടില്ല’.

Second Paragraph  Rugmini (working)

സഹോദരനായ കെ.ബി.ഗണേഷ്കുമാറിന്റെ മന്ത്രിസ്ഥാനം മുടക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്നും, അച്ഛനോടൊപ്പം പാർട്ടിയിൽ നിന്നവരുടെ സ്നേഹസമ്മർദ്ദങ്ങൾക്കു വഴങ്ങിയാണ് കേരള കോൺഗ്രസ് ( ബി ) എതിർ വിഭാഗത്തിന്റെ ചെയർപേഴ്സൺ പദവി സ്വീകരിച്ചതെന്നും ആർ.ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷാ മോഹൻദാസ് പറഞ്ഞു. ഒരു ടി വി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ

Third paragraph