Header 1 = sarovaram
Above Pot

ബുള്ളറ്റ് മോട്ടോർ ബൈക്കിന് തകരാർ, പരിഹരിക്കുവാനും നഷ്ടം നൽകുവാനും വിധി.

തൃശൂർ : ബുള്ളറ്റ് മോട്ടോർ ബൈക്കിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി.മുണ്ടത്തിക്കോട് സ്വദേശി വാഴപ്പിള്ളി വീട്ടിൽ പ്രിൻസ് വി കെ ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ കരുണാകരൻ നമ്പ്യാർ റോഡിലെ മരിക്കാർ മോട്ടോർസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ, ക്കെതിരെയും കൊച്ചിയിലെ റോയൽ എൻഫീൽഡിൻ്റെ മാനേജിങ്ങ് ഡയറക്ടർ എന്നിവർ ക്കെതിരെ ഉപഭോക്തൃ കോടതി വിധിച്ചത് .

Astrologer

പ്രിൻസ് വാങ്ങിയ ബുള്ളറ്റ് മോട്ടോർ സൈക്കിളിന് വാങ്ങി ഒരു മാസം പിന്നിടുമ്പോഴേക്കും ഓയിൽ ലീക്ക് വരുകയുണ്ടായി. പരാതിപ്പെട്ടപ്പോൾ വാഹനം വാങ്ങി വെച്ച് പതിനഞ്ച് ദിവസം കഴിഞ്ഞ് തകരാർ പരിഹരിച്ചു എന്ന് പറഞ്ഞ് തിരിച്ചു നൽകുകയുണ്ടായി. വീണ്ടും ഓയിൽ ലീക്ക് അനുഭവപ്പെടുകയും പരാതിപ്പെട്ടപ്പോൾ വാങ്ങി വെച്ച് രണ്ട് മാസം കഴിഞ്ഞ് തകരാർ പരിഹരിക്കാതെ തിരിച്ചു നൽകി. .കൂടാതെ വാഹനത്തിൻ്റെ ക്രോമിയം പ്ലേറ്റ് ചെയ്ത ക്രാഷ് ഗാർഡ് തുരുമ്പെടുക്കുന്ന അവസ്ഥയിലായിരുന്നു.

തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു.തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി ടി സാബു മെമ്പർ ശ്രീജ എസ് എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി വാഹനത്തിൻ്റെ തകരാറുകൾ ഹർജിക്കാരന് തൃപ്തി വരുന്ന വിധത്തിൽ പരിഹരിച്ചു നൽകണമെന്നും ബുള്ളറ്റ് കമ്പനി നഷ്ടപരിഹാരമായി 10000 രൂപ നൽകണമെന്നും ചിലവിലേക്ക് 5000 രൂപ നൽകണമെന്നും കൽപ്പിച്ച്‌ വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി വാദം നടത്തി.

Vadasheri Footer