ശ്രീലങ്കൻ മന്ത്രി ഗുരുവായൂരിൽ ദർശനം നടത്തി

Above article- 1

ഗുരുവായൂർ : ശ്രീലങ്കയുടെ തുറമുഖ കപ്പൽ -വ്യോമയാന വകുപ്പ് മന്ത്രി ശ്രീ.നിമൽ സിരിപാല ഡിസിൽവ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ഇന്ന് വൈകിട്ട് ദീപാരാധന നേരത്തായിരുന്നു അദ്ദേഹത്തിൻ്റെ സന്ദർശനം. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ ,അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ എന്നിവരും ദേവസ്വം ജീവനക്കാരും ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.

Astrologer

ആറുമണിയോടെയെത്തിയ മന്ത്രി ദീപാരാധന നേരത്ത് കണ്ണനെ കൺനിറയെ തൊഴുതു. ദർശന ശേഷം കളഭവും പഴം പഞ്ചസാരയും തിരുമുടി മാലയും ഉൾപ്പെടുന്ന ഗുരുവായൂരപ്പൻ്റെ പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ മന്ത്രിക്ക് നൽകി. എറണാകുളത്ത് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയതാണ് മന്ത്രി.

Vadasheri Footer