പി എഫ് ഐ ബന്ധം, തെളിയിക്കാൻ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ടി എൻ പ്രതാപൻ

Above article- 1

തൃശൂർ : നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് അംഗങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെ വെല്ലുവിളിച്ച് ടിഎൻ പ്രതാപൻ എം.പി. പി.എഫ്.ഐ അംഗങ്ങളാണ് പ്രതാപന്റെ ശിങ്കിടികളെന്ന് കെ സുരേന്ദ്രൻ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് പ്രതാപൻ രംഗത്തെത്തിയത്. തനിക്ക് പി.എഫ്.ഐ ബന്ധമുണ്ടെങ്കിൽ സുരേന്ദ്രൻ അത് തെളിയിക്കണമെന്ന് പ്രതാപൻ പറഞ്ഞു. അതേസമയം, യൂത്ത് കോൺഗ്രസ് തൃശൂരിൽ നടത്തിയ ചാണകവെള്ളം തളിച്ചുകൊണ്ടുള്ള സമരത്തെ പ്രതാപൻ തള്ളിപ്പറഞ്ഞു. ചാണകവെള്ളം തളിച്ച സമരത്തോട് യോജിപ്പില്ലെന്ന് പ്രതാപൻ വ്യക്തമാക്കി.


ജനപ്രതിനിധികൾക്കെതിരെയും ജനാധിപത്യ സംവിധാനങ്ങൾക്കെതിരെയും സഭ്യത വിട്ട് കോൺഗ്രസ് സമരപരിപാടി നടത്തില്ല. ഒരു ഘട്ടത്തിൽ മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ കെ.എസ്.യു അതിൽ നിന്ന് പിന്തിരിഞ്ഞു. കോൺഗ്രസിന് ചില സമരരീതികളുണ്ട്. ഗാന്ധിയുടെയും നെഹ്റുവിന്‍റെയും സംസ്കാരത്തിൽ വരുന്നവരാണ് തങ്ങൾ. ആ സംസ്കാരത്തിന്‍റെ അതിർവരമ്പ് ലംഘിക്കുന്ന ഒരു സമരരീതിയും അനുവർത്തിക്കില്ലെന്നും ടി.എൻ. പ്രതാപൻ ചൂണ്ടിക്കാട്ടി.

Astrologer

ഇന്നലെയാണ് തൃശൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത വേദിക്കരികിൽ കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാണകവെള്ളം തളിച്ച് സമരം നടത്തിയത്. ഇത് ബിജെപി പ്രവർത്തകർ തടഞ്ഞതോടെ പ്രദേശത്ത് സംഘർഷമുണ്ടാവുകയായിരുന്നു. പിന്നീട് പൊലീസ് ഇടപെട്ടാണ് സമരക്കാരെ പിന്തിരിപ്പിച്ചത്.

Vadasheri Footer