Header 1 vadesheri (working)

പേരകം മഹാദേവക്ഷേത്രപരിസരത്ത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച തുടങ്ങും

Above Post Pazhidam (working)

ചാവക്കാട്: പേരകം മഹാദേവക്ഷേത്രപരിസരത്ത് ഏഴു ദിവസം നീണ്ടു നിൽക്കുന്ന ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഞായറാഴ്ച ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. കേരള ക്ഷേത്ര സംരക്ഷണസമിതിയും പേരകം മഹാദേവക്ഷേത്രശാഖ മാതൃസമിതിയുമാണ് നേതൃത്വം നല്‍കുന്നത്. യജ്ഞാചാര്യന്‍ വടക്കേമഠം വിജയവര്‍ധനന്റെ നേതൃത്വത്തിൽ തേവലക്കര സദാശിവന്‍പിള്ള, ശാസ്താംകോട്ട മണിയന്‍പിള്ള, കല്ലട ഗോപാലക്യഷ്ണന്‍, തിരുവാര്‍പ്പ് ഗോപീകൃഷ്ണന്‍, വയ്യാറ്റുപുഴ ശങ്കര്‍ എന്നിവര്‍ യജ്ഞത്തിന് കാര്‍മികത്വം വഹിക്കും.

First Paragraph Rugmini Regency (working)

ഞായറാഴ്ച രാവിലെ ഏഴു മുതല്‍ സമ്പൂര്‍ണ നാരായണീയപാരായണം ആരംഭിക്കും. വൈകീട്ട് മൂന്നിന് ഭാഗവതഗ്രന്ഥവും യജ്ഞവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവും വഹിച്ചുള്ള വിളംബരഘോഷയാത്ര കണ്ടംകുളങ്ങര ഭഗവതിക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് നാലിന് യജ്ഞവേദിയില്‍ എത്തും.തുടര്‍ന്ന് മാതൃസമിതി രക്ഷാധികാരി രാജലക്ഷ്മിയമ്മ യജ്ഞത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ദൊഢമഠത്തില്‍ ബാലചന്ദ്രന്‍ എമ്പ്രാന്തിരി അധ്യക്ഷനാവും.

buy and sell new

Second Paragraph  Amabdi Hadicrafts (working)

സ്വാമി ശങ്കര വിശ്വനാഥാനന്ദ സരസ്വതി, കവി രാധാക്യഷ്ണന്‍ കാക്കശേരി എന്നിവര്‍ പ്രഭാഷണം നടത്തും. കലാകാരന്‍മാരെ ചടങ്ങില്‍ ആദരിക്കും. നിര്‍ധന കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണവും പെന്‍ഷന്‍പദ്ധതിയുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.വാർത്ത സമ്മേളനത്തിൽ സംഘാടകസമിതി ഭാരവാഹികളായ ബേബി കരിപ്പോട്ട് എ.സി. ഉദയന്‍, ശിവരാമന്‍ തെക്കേപുരക്കല്‍ എന്നിവർ പങ്കെടുത്തു.