Madhavam header
Above Pot

മാണിക്കത്തുപടി സൗഹൃദ കലാകായിക സാംസ്കാരിക വേദിയുടെ ഓണാഘോഷം

ഗുരുവായൂർ മാണിക്കത്തുപടി സൗഹൃദ കലാകായിക സാംസ്കാരിക വേദി ഓണാഘോഷത്തിന്റെ ഭാഗമായി നന്മയുടെ നാട്ടുത്സവം സംഘടിപ്പിച്ചു
നാടൻ കളി മത്സരങ്ങൾ , പ്രതിഭകളെ ആദരിക്കൽ എന്നിവ ഉണ്ടായി വൈകീട്ട് നടന്ന സാംസ്കാരിക സദസ്സ് ഗുരുവായൂർ നഗരസഭ ചെയർപേഴ്സൻ വി എസ് രേവതി ഉദ്ഘാടനം ചെയ്തു ശേഷം ഇമാജിൻ ഓർക്കസ്ട്ര ഒരുക്കിയ ഗാനസന്ധ്യയും ഉണ്ടായി . പ്രസിഡന്റ് ജഗദീഷ് ഗുരുവായൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സമിതി രക്ഷാധികാരി കിഷോർ ഗുരുവായൂർ , ട്രഷറർ ബാസിൻ എം യു , വിഷ്ണു അനന്തൻ , എബി നാരായണൻ , ഷാഹുൽ പി എം , ലിൻസൻ ചിറമ്മൽ , നൗഷാദ് ബിൻ അബ്ദുൾ ലത്തീഫ് എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു .
പ്രോഗ്രാം കോഡിനേറ്റർ രമിത്ത് വാസുദേവൻ സ്വാഗതവും , സെക്രട്ടറി റെനിൽ ചിറമ്മൽ നന്ദിയും പറഞ്ഞു .

Vadasheri Footer