Header Aryabhvavan

പാലക്കാട് ശ്രീകൃഷ്ണപുരത്ത് പാപ്പാനെ ആന ചവിട്ടിക്കൊന്നു

Above article- 1

Astrologer

പാലക്കാട് : പാലക്കാട് ശ്രീകൃഷ്ണപുരത്ത് പാപ്പാനെ ആന ചവിട്ടിക്കൊന്നു. ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയാണ് രണ്ടാം പാപ്പാനായ പാടൂർ സ്വദേശി രാജേഷിനെ(26) ചവിട്ടിക്കൊന്നത്. ശ്രീകൃഷ്ണനിലയത്തിൽ രാമകൃഷ്ണന്‍റെ ഉടമസ്‌ഥതയിലുള്ളതാണ് ആന.

തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. തീറ്റ നൽകാനായി അടുത്തേക്ക് ചെന്നപ്പോൾ ആന രാജേഷിനെ ആക്രമിക്കുകയായിരുന്നു. രാജേഷിന്‍റെ ഉടലും തലയും വേർപെട്ട നിലയിലാണ്.

ഒരു മാസം മുൻപാണ് ആനയുടെ രണ്ടാം പാപ്പാനായി രാജേഷ് ചുമതലയേറ്റത്. ആന അക്രമ സ്വഭാവങ്ങൾ ഒന്നും തന്നെ പ്രകടിപ്പിച്ചിരുന്നില്ല. യാതൊരു പ്രകോപനവും കൂടാതെ ആന രാജേഷിനെ ആക്രമിക്കുകയായിരുന്നുവെന്ന് ഒന്നാം പാപ്പാൻ രാധാകൃഷ്ണൻ പൊലീസിന് മൊഴി നൽകി. രാജേഷിന്‍റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി

Vadasheri Footer