Post Header (woking) vadesheri

ശ്രീഗുരുവായൂരപ്പന് വഴിപാടായി കെടേശമാല

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൽ ഉപയോഗിക്കുന്ന കെടേശമാലകൾ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. പാലക്കാട് മേലാർകോട് വടക്കേഗ്രാമം വൈദ്യർമഠം എം.കെ
വൈദ്യനാഥൻ ആണ് കെടേശമാലകൾ സമർപ്പിച്ചത്.ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ കെടേശമാലകൾ ഏറ്റുവാങ്ങി.

Ambiswami restaurant

ദേവസ്വം ഭരണ സമിതി അംഗങ്ങളായ സി.മനോജ്, വി.ജി.രവീന്ദ്രൻ, ക്ഷേത്രം ഡി.എ. പി. മനോജ് കുമാർ, കലാനിലയം സ്വപ്രണ്ട് മുരളി പുറനാട്ടുകര, വേഷം ആശാൻ എസ്. മാധവൻകുട്ടി ,ചുട്ടി ആശാൻ ഇ.രാജു, വേണുഗോപാൽ പട്ടത്താക്കിൽ ,കെ.സുകുമാരൻ ആശാൻ എന്നിവർ സന്നിഹിതരായി. കൃഷ്ണനാട്ടത്തിലെ കൃഷ്ണൻ, ബലരാമൻ വേഷങ്ങൾക്ക് തലമുടിയിൽ ചാർത്തുന്നതാണ് കെടേശമാലകൾ. ശിൽപി രാജനാണ് കെടേശമാല നിർമ്മിച്ചത്.

Second Paragraph  Rugmini (working)