Madhavam header
Above Pot

ഇസ്കോണിന്റെ ആഭിമുഖ്യത്തിൽ ”ശ്രീചൈതന്യ ചരിതാമൃതം” പ്രകാശനം ഞായറഴ്ച

ഗുരുവായൂര്‍: ലോകത്തിലെ ഏറ്റവും വലിയ ആധ്യാത്മിക ഗ്രന്ഥപ്രസാധകരായ ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റ്, ”ശ്രീചൈതന്യ ചരിതാമൃതം” മലയാള ഭാഷയില്‍ പ്രസിദ്ധീകരിച്ച് പ്രകാശനം നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇസ്‌ക്കോണ്‍ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ ഞായറഴ്ച രാവിലെ 10.30-ന് ഗുരുവായൂര്‍ ദേവസ്വം പൂന്താനം ഓഡിറ്റോറിയത്തില്‍ വെച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിയ്ക്കുന്ന ചടങ്ങില്‍, ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരിപ്പാട് ആദ്യപ്രതി ഏറ്റുവാങ്ങും.

Astrologer

സ്വാമി ഭക്തിവേദാന്ത ബുക്ക് ട്രസ്റ്റ്, 80-ല്‍പരം ഭാഷകളില്‍ ആദ്യാത്മിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിയ്ക്കുന്നതായും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ശ്രീചൈതന്യ മഹാപ്രഭു ആരംഭിച്ച ആത്മീയ പ്രസ്ഥാനത്തിന്റെ ഭാഗമാണ്, ബ്രഹ്മമധ്വ ഗൗഡിയ സമ്പ്രദായത്തില്‍ വരുന്ന ഇസ്‌ക്കോണ്‍ അഥവ അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി. ശ്രീല കൃഷ്ണദാസ കവിരാജ ഗോസ്വാമി രചിച്ച ”ശ്രീചൈതന്യ ചരിതാമൃതം” എന്ന മലയാളി ഗ്രന്ഥത്തില്‍, ഭഗവദ് അവതാരമായ ശ്രീചൈതന്യ മഹാപ്രഭുവിന്റെ അവതാര ലീലകളും, ശിക്ഷണങ്ങളും അടങ്ങിയിട്ടുണ്ട്.

എ.സി. ഭക്തിവേദാന്തസ്വാമി ശ്രീല പ്രഭുപാദരാണ് 1966-ല്‍ അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി (ഇസ്‌ക്കോണ്‍) യ്ക്ക് രൂപം നല്‍കിയത്. ഞായറാഴ്ച്ച നടക്കുന്ന പ്രകാശന ചടങ്ങില്‍ പ്രമുഖ സന്യാസിവര്യന്മാര്‍ പങ്കെടുക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഗോവര്‍ദ്ധന്‍ ഗിരിദാസ്, ലോഹിദാസന്‍ കൃഷ്ണദാസ് എന്നിവര്‍ അറിയിച്ചു

Vadasheri Footer