Above Pot

സ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയലുകൾ ബുധനാഴ്ച തുടങ്ങും

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനു കീഴിലുള്ള കായിക വിദ്യാലയങ്ങളിൽ 2024-25 അധ്യയന വർഷത്തേക്കു വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനു വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്ന “ടാലെന്റ് ഹണ്ട്” സെലക്ഷൻ ട്രയൽസ് ജനുവരി 10 മുതൽ 19 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ജി വി രാജ സ്കൂൾ, കണ്ണൂർ സ്പോർട്സ് സ്കൂൾ, കുന്നംകുളം സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലെ 6,7,8, ഹയർ സെക്കന്ററി , വൊക്കേഷണൽ ഹയർ സെക്കന്ററി എന്നീ ക്ലാസ്സുകളിലേക്ക് നേരിട്ടും 9, 10 ക്ലാസുകളിലേക്ക് ലാറ്ററൽ എൻട്രിയായുമാണ് പ്രവേശനം.

First Paragraph  728-90

അതിലിറ്റിക്സ്, ബാസ്കറ്റ് ബോൾ, ബോക്സിങ്, ഹോക്കി, ജൂഡോ, തായ്‌കോണ്ടോ, വോളിബോൾ, റെസ്ലിങ് എന്നീ ഇനങ്ങളിലേക്കാണ് പ്രവേശനം. കണ്ണൂരിൽ പോലീസ് പരേഡ് ഗ്രൗണ്ടിലും, ഇടുക്കിയിൽ അടിമാലി ഗവ. ഹൈസ്കൂളിലുമാണ് ആദ്യ ദിവസത്തെ സെലക്ഷൻ ട്രയലുകൾ നടക്കുക.

Second Paragraph (saravana bhavan

പങ്കെടുക്കുന്ന വിദ്യാർത്ഥികൾ വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, 2 പാസ്പോർട്ട് സൈസ് ഫോട്ടോകൾ, സ്പോർട്സ് ഡ്രസ്സ് തുടങ്ങിയവ സഹിതം അതാത് കേന്ദ്രങ്ങളിൽ രാവിലെ 9 മണിക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: dysa.keralagov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സെലക്ഷൻ ട്രയൽസ് നടക്കുന്ന വിവിധ കേന്ദ്രങ്ങളും തീയതികളും
11/12/2024- വ്യാഴം- ഇ എം എസ് സ്റ്റേഡിയം, നീലേശ്വരം, കാസർഗോഡ്, ന്യൂമാൻസ് കോളേജ്, തൊടുപുഴ
12/12/2024- വെള്ളി- എം ജി കോളേജ്, ഇരിട്ടി, യു സി കോളേജ്, ആലുവ
13/12/2024- ശനി- ഗവ. കോളേജ്, മടപ്പള്ളി, ജി എച്ച് എച്ച് എസ്, ചാരമംഗലം, ആലപ്പുഴ
14/12/2024- ഞായർ- മുനിസിപ്പൽ സ്റ്റേഡിയം, കൽപ്പറ്റ, വയനാട്, മുനിസിപ്പൽ സ്റ്റേഡിയം, പാലാ, കോട്ടയം
15/12/2024- തിങ്കൾ- ഗവണ്മെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്, കോഴിക്കോട്, സെന്റ്‌ ഡൊമിനിക് കോളേജ്, കാഞ്ഞിരപ്പള്ളി, കോട്ടയം
16/12/2024- ചൊവ്വ- കോട്ടപ്പടി സ്റ്റേഡിയം, മലപ്പുറം, മുനിസിപ്പൽ സ്റ്റേഡിയം, പത്തനംതിട്ട
17/12/2024- ബുധൻ- മുനിസിപ്പൽ സ്റ്റേഡിയം, നിലമ്പൂർ, ആശ്രാമം മൈതാനം, കൊല്ലം
18 /12/2024- വ്യാഴം- മെഡിക്കൽ കോളേജ് മൈതാനം, പാലക്കാട്, ജി വി രാജാ സ്പോർട്സ് സ്കൂൾ, തിരുവനന്തപുരം
19/12/2024- വെള്ളി- ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട, മുനിസിപ്പൽ സ്റ്റേഡിയം, നെയ്യാറ്റിൻകര