Above Pot

ഹെൽത്ത് കെയർ ക്ലബിന്റെ സൗജന്യ ഉച്ചഭക്ഷണ പദ്ധതി ജനുവരി ഒന്ന് മുതൽ

ഗുരുവായൂര്‍: ആരോഗ്യ-ജീവകാരുണ്യ സംഘടനയായ ഹെല്‍ത്ത് കെയര്‍ ക്ലബ്ബ്, ജനുവരി ഒന്നുമുതല്‍ സൗജന്യ ഉച്ച ഭക്ഷണ പദ്ധതി ആരംഭിയ്ക്കുമെന്ന് സംഘടന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്‌ക്കൊരുപൊതി ചോര്‍ എന്ന പേരിലാണ് പദ്ധതി ആരംഭിയ്ക്കുന്നത്.

First Paragraph  728-90

Second Paragraph (saravana bhavan

നഗരസഭ അനുവദിച്ചുതരുന്ന സ്ഥലത്ത് സ്ഥാപിയ്ക്കുന്ന ലഞ്ച് ബോക്‌സില്‍നിന്ന് ആവശ്യക്കാര്‍ക്ക് ഭക്ഷണം എടുക്കാവുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുന്നതെന്നും ഭാരവാഹികളായ ആര്‍. ജയകുമാര്‍, എം.എ. ആസിഫ്, പി. മുരളീധരന്‍, പി.എം. ഷംസുദീന്‍, ഡോ: ഹരിഭാസ്‌ക്കര്‍, പി. സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ അമ്പതോളം പേര്‍ക്കാണ് ഉച്ച ഭക്ഷണം നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്.

ക്ലബ്ബിന്റെ കാരുണ്യ പ്രവര്‍ത്തിയിലെ പ്രധാന പദ്ധതിയാണ് ഉച്ചയ്‌ക്കൊരു പൊതിചോറിന് തുടക്കം കുറിയ്ക്കുന്നത്. ക്ലബ്ബിലെ അംഗങ്ങളില്‍ നിന്നും സ്വരൂപിയ്ക്കുന്ന തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു