Post Header (woking) vadesheri

സോളാർ സിസ്റ്റം പ്രവർത്തനരഹിതം, 1,01,129 രൂപയും പലിശയും നൽകുവാൻ വിധി

Above Post Pazhidam (working)

തൃശൂർ : സോളാർ സിസ്റ്റം പ്രവർത്തനരഹിതമെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കണിമംഗലം കുന്നത്തുപറമ്പിൽ വീട്ടിൽ സതീശൻ കെ.ജി .ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി തമ്മനത്തുള്ള ലുമിനസ് പവർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും തൃശൂർ അയ്യന്തോളിലെ അനെർട്ട് മാനേജർക്കെതിരെയും വിധിയായതു്.

Poonthanam

Vasudev Inn
Rugmani 700-200

സതീശൻ 1,86,169 രൂപ വിലയുള്ള സോളാർ പവർ ജനറേറ്ററാണ് ലുമിനസ് പവർ ടെക്നോളജീസിൽ നിന്നും വാ ങ്ങിയിരുന്നു . ഒരു ലക്ഷം രൂപ സബ്സിഡിയും ലഭിച്ചു .എന്നാൽ സിസ്റ്റം പ്രവർത്തനക്ഷമമായിരുന്നില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയാണുണ്ടായതു്.. അനെർട്ടിനും ഈ കാര്യത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് സതീശൻ ഹർജിയിൽ ബോധിപ്പിച്ചിരുന്നു.

First Paragraph Jitesh panikar (working)

കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ , തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു മെമ്പർമാരായ ശ്രീജ എസ് ,ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി ഹർജിക്കാരന് സബ്സിഡി ലഭിച്ചത് കഴിച്ചുള്ള തുകയായ 86129 രൂപയും 8% പലിശയും നഷ്ടപരിഹാരമായി 10,000 രൂപയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ ഡി ബെന്നി ഹാജരായി