Above Pot

ഗുരുവായൂരിൽ ജനുവരി ഒന്നിന് നാഗസ്വര-തവിൽ സംഗീതോൽസവം.

ഗുരുവായൂർ : ദേവസ്വം ആഭിമുഖ്യത്തിൽ പുതുവൽസരദിനമായ ജനുവരി ഒന്നിന് നാഗസ്വര- തവിൽ സംഗീതോൽസവം നടത്തും. നാഗസ്വര-തവിൽ വാദന രംഗത്തെ ഗുരുശ്രേഷ്ഠരെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിക്കും. ഞായറാഴ്ച രാവിലെ 5 :30 ഓടെ തെക്കേ നട, ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ ഭദ്രദീപം തെളിയിക്കുന്നതോടെ സംഗീതോൽസവത്തിന് തുടക്കമാകും.

Astrologer

നാഗസ്വരം ,തവിൽ വാദകർ ചേർന്ന് ശ്രീ ഗുരുവായൂരപ്പന് ആദ്യം മംഗളവാദ്യ സമർപ്പണം നടത്തും. തുടർന്ന് നാഗസ്വരപഞ്ചരത്നവും തനിയാവർത്തനവും അരങ്ങേറും. രാവിലെ 11ന് നടക്കുന്ന സമാദരണ സദസിൻ്റെ ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ .മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ നിർവ്വഹിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനാകും. ചടങ്ങിൽ വെച്ച് ഗുരുവായൂർ കുട്ടിക്കൃഷ്ണൻ നായർ സ്മാരക പുരസ്കാരം നാഗസ്വരം വിദ്വാൻ കൊടുവായൂർ ശക്തിവേലിനും മുത്തരശനല്ലൂർ ആർ.രാമചന്ദ്രൻ സ്മാരക പുരസ്കാരം തവിൽ വിദ്യാൻ തിരുനാഗേശ്വരം ടി.ആർ.സുബ്രഹ്മണ്യത്തിനും സമ്മാനിക്കും.

ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പുരസ്കാര ജേതാക്കളെ പൊന്നാടയണിയിക്കും. ഗുരുവായൂർ മുരളി പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തും. ക്ഷേത്രം തന്ത്രിയും ദേവസ്വം ഭരണസമിതി അംഗവുമായ ബ്രഹ്മശ്രീ.പി.സി.ദിനേശൻ നമ്പൂതിരിപ്പാട് പുരസ്കാരങ്ങൾ സമ്മാനിക്കും. മമ്മിയൂർ ദേവസ്വം പ്രസിഡൻ്റ് ജി.കെ.പ്രകാശൻ മുഖ്യാതിഥിയാകും. നാഗസ്വരവിദ്വാൻ തിരുവിഴ ജയശങ്കർ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതവും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തും

Vadasheri Footer