സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ബലിയാടായി : അഡ്വ ഫെനി ബാലകൃഷ്ണന്‍
ആലപ്പുഴ: സോളാര്‍ തട്ടിപ്പ് കേസില്‍ വെളിപ്പെടുത്തലുമായി സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം പല രാഷ്ട്രീയ നേതാക്കളും ബലിയാടായെന്നും തെറ്റ് ചെയ്ത വമ്ബന്മാര്‍ രക്ഷപ്പെട്ടെന്നും ഫെനി പറഞ്ഞു. സര്‍ക്കാര്‍ പുതിയ അന്വേഷണം പ്രഖ്യാപിച്ചാല്‍ കൂടുതല്‍ വെളിപ്പെടുത്താമെന്നും ഫെനി പറഞ്ഞു.
സോളാര്‍ കേസിന്റെ തുടക്കത്തില്‍ സരിതയുടെ അഭിഭാഷകനായിരുന്നു അഡ്വക്കേറ്റ് ഫെന് ബാലകൃഷ്ണന്‍. സരിത എസ് നായരുടെ വിശ്വസ്തന്‍ ആയിരുന്ന ഫെനി പിന്നീട് സരിതയുമായി ഉടക്കി പിരിയുകായയിരുന്നു. ജീവന് വരെ ഭീഷണിയുണ്ടായതോടെയായിരുന്നു പിന്മാറ്റമെന്ന് ഫെനി പറയുന്നു. സോളാറിലെ പല കേസുകളിലും വക്കാലത്ത് ഒഴിഞ്ഞിട്ടുമില്ല.
സോളാര്‍ വിവാദത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായത് സരിത എസ് നായരുടേതായി പുറത്തുവന്ന കത്തുകളിലൂടെയാണ്. മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം നിരവധി നേതാക്കള്‍ കുടുങ്ങി. പക്ഷെ വര്‍ഷങ്ങള്‍ക്കിപ്പുറം ഫെനി പറയുന്നത് കാണാമറയത്ത് ഇനിയും പ്രമുഖരുണ്ടെന്നാണ്. കേട്ടെതെല്ലാം സത്യവുമല്ല.-ഫെനി പറയുന്നു. ഇതോടെ സോളാര്‍ തട്ടിപ്പിന് പുതിയ മാനങ്ങള്‍ കൈവരികയാണ്. ഏഷ്യാനെറ്റ് ന്യൂസാണ് ഫെനിയുടെ അഭിമുഖം പുറത്തു വിട്ടത്.
സോളാര്‍ ചൂടേറ്റവരില്‍ ആരൊക്കെയാണ് നിരപരാധികള്‍, ആരൊക്കെയാണ് ഇനിയും പുറത്തുവരാനുള്ള പ്രമുഖര്‍. സസ്‌പെന്‍സ് പുറത്തുവിടാന്‍ ഫെനി തയ്യാറാണ്. പക്ഷേ കൃത്യമായ അന്വേഷണവും സുരക്ഷയും ഉറപ്പാക്കണം. ഒരുകാലത്ത് സരിയുടെ വലംകയ്യായിരുന്ന ഫെനി പിന്നെ പിരിഞ്ഞു. ജീവന് വരെ ഭീഷണിയുണ്ടായതോടെയായിരുന്നു പിന്മാറ്റമെന്ന് ഫെനി വിശദീകരിക്കുന്നു. സോളാറിലെ പല കേസുകളിലും വക്കാലത്ത് ഒഴിഞ്ഞിട്ടുമില്ല.
സരിതക്കൊപ്പം ഫെനിയുടെയും വാക്കുകള്‍ ഒരു കാലത്ത് രാഷ്ട്രീയകേരളത്തെ പിടിച്ചുകുലുക്കി. കേസുകള്‍ ആറിത്തണുത്തിരിക്കെയാണ് ഇനിയും പലതും കയ്യിലുണ്ടെന്ന് തുറന്ന് പറച്ചിലുമായുള്ള ഫെനിയുടെ രംഗപ്രവേശം.