യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നിമിഷ പ്രിയയെ ഇന്ത്യൻ പ്രതിനിധി സംഘം സന്ദർശിച്ചു.

">

ദില്ലി: യെമന്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശി നിമിഷപ്രിയയെ ഇന്ത്യന്‍ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. മദ്ധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന സാമുവല്‍ ജെറോം, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ ബദര്‍, നാസെ എന്നിവരാണ് ജയിലില്‍ എത്തിയത്. ഇതാദ്യമായാണ് നിമിഷപ്രിയയെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് അനുമതി ലഭിക്കുന്നത്. നിമിഷ പ്രിയയെ തടവില്‍ നിന്ന് മോചിപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് അഭിഭാഷകനായ കെഎല്‍ ബാലചന്ദ്രന്‍ അറിയിച്ചു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് നഷ്ട പരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കൻ തീരുമാനം ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Sponsors