Header 1 = sarovaram
Above Pot

എസ്.എന്‍.ഡി.പി യോഗം ഇരിങ്ങപ്പുറം ഈസ്റ്റ്ശാഖ വാര്‍ഷിക പൊതുയോഗം

ഗുരുവായൂർ : എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ ഇരിങ്ങപ്പുറം ഈസ്റ്റ്ശാഖ വാര്‍ഷിക പൊതുയോഗം യൂണിയന്‍ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി സദാനന്ദന്‍ താമരശ്ശേരി അധ്യക്ഷത വഹിച്ചു.

ഗുരുദേവദര്‍ശനത്തിലൂടെ സന്തുഷ്ട കുടുംബം എന്ന വിഷയത്തെകുറിച്ച് മന:ശാസത്രവിദഗ്ദ്ധന്‍ അനൂപ് വൈക്കം ക്ലാസെടുത്തു. യൂണിയന്‍ കൗണ്‍സിലര്‍ കെ.കെ.രാജന്‍, ഉഷ ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു

Vadasheri Footer