എൽ ഡി എഫ് സ്ഥാനാർഥിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും : ബി ഗോപാല കൃഷ്ണൻ

Above Post Pazhidam (working)

ഗുരുവായൂർ മണ്ഡലംഎൽ ഡി എഫ് സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകുമെന്ന് ഗുരുവായൂർ മണ്ഡലം എൻ ഡി എ സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

Poonthanam

ഗുരുവായൂർ ക്ഷേത്ര പരിസരത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള പോസ്റ്ററുകൾ പതിക്കുകയും
നിരോധിക്കപ്പെട്ട ഇടങ്ങളിൽ വീഡിയോ ചിത്രീകരണം നടത്തുകയും ചെയ്തുവെന്നത്തിന്റെ അടിസ്ഥാനത്തിൽ
എൽഡിഎഫിന്റെ സ്ഥാനാർത്ഥി ൻ കെ : അക്ബറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്
പരാതി നൽകുമെന്ന് ബി
ഗോബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Vasudev Inn
Rugmani 700-200

തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഒരു പരിധിവരെ എൽഡിഎഫിന്റെ സ്ഥാനാർത്ഥി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിംലീഗിനെ തടയാൻ സിപിഎമ്മിന് കഴിയില്ലെന്നും മുസ്ലിം ലീഗും സിപിഎംഉം സയാമീസ് ഇരട്ടകൾ ആണെന്ന ആരോപണവും നടത്തി. തിരഞ്ഞെടുപ്പിൽ എൻഡിഎ വിജയിച്ചാൽ ഗുരുവായൂരിനെ തെക്കൻ വാരണാസി ആക്കി മാറ്റും എന്ന പ്രഖ്യാപനവും അദ്ദേഹം നടത്തി.

എൻഡിഎയുടെ വികസനരേഖ പ്രകാശനവും നടന്നു. എൻ ഡി എ നിയോജക മണ്ഡലം കൺവീനർ ഭയാനന്ദൻമാമ്പുള്ളി, നിയോജക മണ്ഡലം ഇൻ ചാർജ് അനീഷ് ഇയ്യാൽ, ബി ജെ പി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്, കെയർ ബൈജു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

First Paragraph Jitesh panikar (working)