Header 1 vadesheri (working)

ഗുരുവായൂർ ശിവരാമൻ സ്മൃതി പുരസ്കാരം കല്ലേകുളങ്ങര അച്ചുതൻകുട്ടി മാരാർക്ക് സമ്മാനിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ശിവരാമൻ സ്മൃതി പുരസ്കാരം തായമ്പകാചാര്യൻ കല്ലേ കുളങ്ങര അച്ചുതൻകുട്ടി മാരാർക്ക് മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ സമ്മാനിച്ചു 11,111/- രൂപയും യും ,പ്രശസ്തിപത്രവും, ഫലകവും അടങ്ങിയതാണ് പുരസ്‌കാരം ഗുരുവായൂർ നഗരസഭ കെ.ദാമോദരൻ സ്മാരക ഹാളിൽ ചേർന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ ഗുരുവായൂർ ജയപ്രകാശ് അദ്ധ്യക്ഷനായി.

First Paragraph Rugmini Regency (working)

നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് മുഖ്യാതിഥി ആയിരുന്നു. മികവുറ്റ പ്രതിഭകളായ കലാമണ്ഡലം രാജൻ, ( കലാമണ്ഡലം പുരസ്കാരം) ഡോ. നീലകണ്ഠൻ എം.സന്തോഷ് (ഡോക്ടറേറ്റ് കരസ്ഥമാക്കിയ വാദ്യകലാകാരൻ ) ശങ്കരപുരം പ്രകാശൻ മാരാർ (തിമില ), പെരിങ്ങോട് സുബ്രമണ്യൻ (ഇടയ്ക്ക) കോട്ടപ്പടി ബാബു (മദ്ദ ളം), പ്രഭാകരൻ മുത്തേടത്ത് (ഇലത്താളം ) മണി കണ്ഠൻ ചിറ്റാട (കുറുംകുഴൽ ), പയ്യൂർ ബാബു(കൊമ്പ്), എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

Second Paragraph  Amabdi Hadicrafts (working)

മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശ് ,വി പി ഉണ്ണി കൃഷ്ണൻ, ബാലൻ വാറണാട്ട് ശശി വാറണാട്ട്, ജോതിദാസ് ഗുരുവായൂർ, എളവള്ളി പഞ്ചായത്ത് അംഗം രാജി മണികണ്ഠൻ, സന്ദീപ് ഉണ്ണിക്കൃഷ്ണൻ, രാജേഷ് പുതുമന, ഷൺമുഖൻ തെച്ചിയിൽ എന്നിവർ സംസാരിച്ചുഅനിരുദ്ധ് കള്ളിവളപ്പിൽ, ശശിധരൻ കണ്ണത്ത്, കോട്ടപ്പടി രാജേഷ് മാരാർ, ഗുരുവായൂർ വിമൽ, മണികണ്ഠൻ പാഴൂർ, സുരേഷ് കല്ലൂർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.